പു​ര​പ്പു​റ സോ​ളാ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Tuesday, January 25, 2022 12:39 AM IST
കീ​ഴാ​റ്റൂ​ർ: കെഎ​സ്ഇ​ബി സ​ബ്സി​ഡി സ്കീ​മി​ൽ ന​ട​പ്പാ​ക്കു​ന്ന പു​ര​പ്പു​റ സോ​ളാ​ർ ഫെ​യ്സ് - 2 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​പി​ച്ച ആ​ദ്യ സൗ​ര നി​ല​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം ചെ​യ്ത് നി​ർ​വ​ഹി​ച്ചു. കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജ​മീ​ല ചാ​ലി​യ​ത്തൊ​ടി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ്് എ​ൻ​ജി​നീ​യ​ർ എം. ​അ​ബ്ദു​ൾ അ​സീ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​അ​സീ​സ്, വാ​ർ​ഡ് മെം​ബ​ർ എം.​ടി.​ല​ത്തീ​ഫ്, പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ല​ക്ട്രി​ക്ക​ൽ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി.​എ​സ് സി​ജി​മോ​ൻ, സി.​എ സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്‍റെ വീ​ട്ടി​ലാ​ണ് നി​ല​യം സ്ഥാ​പി​ച്ച​ത്.