മു​ട്ടി​ക്ക​ട​വ് വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി​ക്ക് തു​ട​ക്ക​ം
Tuesday, January 25, 2022 12:39 AM IST
എ​ട​ക്ക​ര: മു​ട്ടി​ക്ക​ട​വ് ജി​ല്ലാ വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ ഫ​ല​വ​ർ​ഗ​കൃ​ഷി വി​ക​സ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​വി​ധ​യി​നം ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് തൈ​ക​ളു​ടെ മാ​തൃ​സ​സ്യ​ശേ​ഖ​രം ഒ​രു​ക്കു​ന്ന​ത്.

ഫാ​മി​ൽ നി​ല​വി​ലു​ള്ള ഒ​രു ഹെ​ക്ട​ർ വി​ദേ​ശ പ​ഴ​വ​ർ​ഗ​ത്തോ​ട്ട​ത്തി​നു പു​റ​മേ​യാ​ണി​ത്. ഫാ​മി​ന​ക​ത്ത് ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് ആ​യി​ര​ത്തി​ല​ധി​കം തൈ​ക​ളാ​ണ് ന​ട്ടു പി​ടി​പ്പി​ക്കു​ന്ന​ത്.

മൂ​ന്നു വ​ർ​ഷ​ത്തി​ന​കം ഗു​ണ​നി​ല​വാ​ര​മു​ള്ള ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് തൈ​ക​ളും പ​ഴ​ങ്ങ​ളും ചു​ങ്ക​ത്ത​റ ജി​ല്ലാ ഫാ​മി​ൽ നി​ന്നു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ല​ഭ്യ​മാ​കും. ഫാം ​സൂ​പ്ര​ണ്ട് എ​സ്.​എ​ൽ ഷീ​ന, കൃ​ഷി ഓ​ഫീ​സ​ർ നി​തി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഫാ​മി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കു​ന്ന​ത്. സീ​നി​യ​ർ കൃ​ഷി അ​സി​സ്റ്റ​ന്‍റ് വി. ​മു​ന​വി​ർ മാ​തൃ​സ​സ്യ​ശേ​ഖ​രം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് തൈ ​ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ഒ.​പി സ​ഖ​റി​യ, എം. ​പ്ര​വി​ത, ഫാം ​തൊ​ഴി​ലാ​ളി​ക​ളാ​യ കൃ​ഷ്ണ​ൻ, ഇ​ബ്രാ​ഹിം, സ​രീ​ഷ്, ക്രി​സ്പ്പി​ൻ രാ​ജ്, ജ​യ​പ്ര​കാ​ശ്, ഭാ​നു​പ്ര​കാ​ശ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.