എ​സ്ഐ​യെ ക​ണ്ടു ഭ​യ​ന്നോ​ടി​യാ​ണ് യു​വാ​വ് മ​രി​ച്ച​തെ​ന്നു പോ​ലീ​സ്
Tuesday, January 25, 2022 12:39 AM IST
മ​ല​പ്പു​റം : മ​ണ​ൽ​ക്ക​ട​ത്ത് ക​ണ്ടെ​ത്താ​ൻ സ്വ​കാ​ര്യ കാ​റി​ലെ​ത്തി​യ എ​സ്ഐ​യെ ക​ണ്ടു ഭ​യ​ന്നോ​ടി​യ യു​വാ​വ് അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ണു ത​ല​യ്ക്കു പ​രി​ക്കേ​റ്റു മ​രി​ച്ച​താ​ണെ​ന്നു അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പോ​ലീ​സ് ജീ​പ്പി​ൽ പോ​യാ​ൽ മ​ണ​ൽ​ക്ക​ട​ത്ത് പി​ടി​കൂ​ടാ​ൻ പ്ര​യാ​സ​മാ​യ​തു കൊ​ണ്ടാ​ണ് ക​ൽ​പ്പ​ക​ഞ്ചേ​രി എ​സ്ഐ സ്വ​കാ​ര്യ കാ​റി​ൽ യാ​ത്ര ചെ​യ്ത​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ വി​ശ​ദീ​ക​ര​ണം. തി​രു​നാ​വാ​യ കൈ​ത്ത​ക്ക​ര സ്വ​ദേ​ശി സി​ദീ​ഖ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2020 ഡി​സം​ബ​ർ 10ന് ​അ​ർ​ധ​രാ​ത്രി തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്ത് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യകാ​റി​ലെ​ത്തി​യ എ​സ്ഐ​യെ പേ​ടി​ച്ച് കി​ണ​റ്റി​ൽ വീ​ണാ​ണ് ത​ന്‍റെ മ​ക​ൻ സ​ൽ​മാ​ൻ ഫാ​രി​സ് മ​രി​ച്ച​തെ​ന്നു പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു. പ​രാ​തി​ക്കാ​ര​ന്‍റെ പേ​രി​ലു​ള്ള ടി​പ്പ​ർ ലോ​റി​യി​ലാ​ണ് ഭാ​ര​ത​പ്പു​ഴ​യി​ൽ നി​ന്നു മ​ണ​ൽ ക​ട​ത്തി​യ​ത്.

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ത​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​താ​യി പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത ഡോ​ക്ട​റെ​യും ക​ണ്ടു സം​സാ​രി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​താ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. റി​പ്പോ​ർ​ട്ട് പ​രാ​തി​ക്കാ​ര​നു അ​യ​ച്ചു കൊ​ടു​ത്തെ​ങ്കി​ലും ആ​ക്ഷേ​പം ബോ​ധി​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മീ​ഷ​ൻ കേ​സ് തീ​ർ​പ്പാ​ക്കി.