മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോളജ്: പി​ജി കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം നാ​ളെ മു​ത​ൽ
Saturday, January 22, 2022 12:29 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പി​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ 23ന് ​ആരം​ഭി​ക്കും. ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. ഡ​ർ​മ​റ്റോ​ള​ജി, ഓ​ഫ്ത്താ​ൽ​മോ​ള​ജി, ഇ​എ​ൻ​ടി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​റ് സീ​റ്റു​ക​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. അ​ലോ​ട്ട്മെ​ന്‍റ് ര​ണ്ട് ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മ​ഞ്ചേ​രി​യി​ൽ ആ​ദ്യ ബാ​ച്ച് പ്ര​വേ​ശ​നം ന​ൽ​കും. ക്ലാ​സു​ക​ൾ തു​ട​ങ്ങാ​ൻ വ​കു​പ്പ് മേ​ധാ​വി, ര​ണ്ട് പ്രൊ​ഫ​സ​ർ​മാ​ർ, അ​ഞ്ച് അ​സോ.​പ്രൊ​ഫ​സ​ർ​മാ​ർ, നാ​ല് അ​സി.​പ്രൊ​ഫ​സ​ർ​മാ​ർ എ​ന്നീ ത​സ്തി​ക​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വും ത​യാ​റാ​ണ്. പി​ജി കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് നി​ക​ത്താ​നാ​കും. സാ​ധ​ാര​ണ​ക്കാ​ർ​ക്ക് ത്വ​ക്ക്, നേ​ത്ര​രോ​ഗം, ഇ​എ​ൻ​ടി വി​ഭാ​ഗ​ങ്ങ​ളി​ൽ വ​രും കാ​ല​ങ്ങ​ളി​ൽ നൂ​ത​ന​ചി​കി​ത്സ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ല​ഭ്യ​മാ​കും. 2013ൽ ​ഈ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എം​ബി​ബി​എ​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും പി​ജി സീ​റ്റു​ക​ൾ​ക്ക് അ​നു​മ​തി ല​ഭ്യ​മാ​യ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്.

മെ​ഡി​സി​ൻ, സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്സ്, ഡ​ർ​മ​റ്റോ​ള​ജി, പ​ൾ​മ​ന​റി മെ​ഡി​സി​ൻ, റേ​ഡി​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും പി​ജി കോ​ഴ്സു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഇ​വ അ​നു​വ​ദി​ക്കാ​നു​ള്ള പ​രി​ശോ​ധ​ന​ക​ളും ഈ​വ​ർ​ഷം ത​ന്നെ കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കും.

ഈ ​വ​ർ​ഷം​ത​ന്നെ ഇ​വ​യ്ക്കും അ​നു​മ​തി ല​ഭി​ച്ചേ​ക്കും.​ ര​ണ്ട് സീ​റ്റ് വീ​ത​മാ​വും ഉ​ണ്ടാ​വു​ക. നേ​ര​ത്തെ, പി​ജി കോ​ഴ്സു​ക​ൾ തു​ട​ങ്ങാ​ൻ കേ​ന്ദ്ര മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​രു​ന്നു.