ജീവനക്കാരില്ല; ക​രു​വാ​ര​കു​ണ്ട് സി​എ​ച്ച്സി​യി​ൽ രോ​ഗി​ക​ൾ വ​ല​യു​ന്നു
Saturday, January 22, 2022 12:29 AM IST
ക​രു​വാ​ര​കു​ണ്ട്: ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​ത്തെ തു​ട​ർ​ന്ന് ക​രു​വാ​ര​കു​ണ്ട് സി​എ​ച്ച്സി​യി​ൽ രോ​ഗി​ക​ൾ വ​ല​യു​ന്നു. ക​രു​വാ​ര​കു​ണ്ട്, തു​വ്വൂ​ർ, എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​മാ​ണ് ക​രു​വാ​ര​കു​ണ്ട് ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റർ. ദി​വ​സ​വും 500ൽ ​അ​ധി​കം രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ല. ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും അ​ക്ഷേ​പ​മു​ണ്ട്.

നാ​ലു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ക​ട​ലാ​സി​ൽ ഉ​ണ്ടെങ്കി​ലും ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​മാ​ണ് രോ​ഗി​ക​ൾ​ക്ക് പ​ല ദി​വ​സ​ങ്ങ​ളി​ലും ല​ഭി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഡോ​ക്ടർ​മാ​ർ പു​റ​ത്തു പോ​കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ൾ മ​ട​ങ്ങി​പോ​കേ​ണ്ട അ​വ​സ്ഥ​യും ഉ​ണ്ടാ​കാ​റു​ണ്ട്. ഡോ​ക്ട​റു​ടെ അ​ടു​ത്തി​രു​ന്ന് രോ​ഗി​ക​ൾ​ക്ക് രോ​ഗ​വി​വ​രം പ​റ​യു​വാ​നും നി​വൃ​ത്തി​യി​ല്ല.

പ​രി​ശോ​ധ​നാ മു​റി​യി​ൽ രോ​ഗി​ക​ൾ തി​ങ്ങി​ക്കൂ​ടി നി​ൽ​ക്കു​ന്ന​താ​ണ് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ​ക്ക് ര​ഹ​സ്യ​രോ​ഗ​വി​വ​ര​ങ്ങ​ൾ ഡോ​ക്ട​റെ അ​റി​യി​ക്കു​വാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ​ന്നും പ​രാ​തി​യു​ണ്ട്.

കോ​വി​ഡ് മാ​ന​ദ​ണ്ഡം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് രോ​ഗി​ക​ളും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​വ​രെ നി​യ​ന്ത്രി​ക്കു​വാ​നും ജീ​വ​ന​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല.

രോ​ഗ​മി​ല്ലാ​ത്ത​വ​ർ​ക്ക് രോ​ഗം പ​ര​ത്തു​ന്ന ആ​തു​രാ​ല​യ​മാ​യി ക​രു​വാ​ര​കു​ണ്ട് സി​എ​ച്ച്സി മാ​റി​യ​താ​യും പ​രാ​തി​യു​ണ്ട്. ഫാ​ർ​മ​സി​സ്റ്റി​ന്‍റെ കു​റ​വി​നെ തു​ട​ർ​ന്ന് രോ​ഗി​ക​ൾ മ​രു​ന്നു വാ​ങ്ങാ​ൻ മ​ണി​ക്കൂ​റു​ക​ൾ വ​രി​യി​ൽ കാ​ത്തു​നി​ൽ​ക്ക​ണം. ദി​വ​സ​വേ​ത​ന​ത്തി​ന് നി​യ​മി​ച്ചി​രി​ക്കു​ന്ന ഒ​രു ഫാ​ർ​മ​സി​സ്റ്റാ​ണ് നി​ല​വി​ലു​ള്ള​ത്.

ര​ണ്ട് സ്റ്റാ​ഫ് ന​ഴ്സി​ന്‍റെ കു​റ​വും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. രോ​ഗി​ക​ൾ​ക്ക് ടോ​ക്ക​ണ്‍ കൊ​ടു​ക്കു​ന്നി​ട​ത്തും ജീ​വ​ന​ക്കാ​രി​ല്ല. മ​രു​ന്നു വാ​ങ്ങു​ന്നി​ട​ത്ത് വൃ​ദ്ധ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ ല​ഭി​ക്കാ​ത്ത​തും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വ​രി​യി​ൽ നി​ൽ​ക്കു​ന്ന രോ​ഗി​ക​ൾ ത​ള​ർ​ന്നു​വീ​ഴു​ന്ന​തും ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​ണ്.

കി​ട​ത്തി ചി​കി​ത്സ​ക്ക് ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് ഇ​വി​ടെ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചെ​ങ്കി​ലും ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​മാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.