സ​ന്തോ​ഷ് ട്രോ​ഫി: മു​ഖ്യ​വേ​ദി​ ഒ​രു​ങ്ങുന്നു
Friday, January 21, 2022 12:36 AM IST
മ​ല​പ്പു​റം: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​ന്‍റെ മു​ഖ്യ​വേ​ദി​യാ​യ മ​ഞ്ചേ​രി പ​യ്യ​നാ​ട് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ത്തി​ലെ ജോ​ലി​ക​ൾ അ​തി​വേ​ഗം മു​ന്നോ​ട്ട്. ഗ്രൗ​ണ്ടി​ലെ പു​ല്ലു​ക​ളു​ടെ പ​രി​പാ​ല​ന​മാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. ക​ളി​ക്കാ​ർ​ക്കും റ​ഫ​റി​മാ​ർ​ക്കും മ​റ്റു ഒ​ഫീ​ഷ്യ​ലു​ക​ൾ​ക്കു​മു​ള്ള മു​റി​ക​ളു​ടെ പെ​യി​ന്‍റിം​ഗ്, വി​ഐ​പി പ​വ​ലി​യ​നി​ൽ അ​ധി​ക ഗാ​ല​റി സ്ഥാ​പി​ച്ച് ക​സേ​ര​യി​ടു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി.

നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന പ​വ​ലി​യ​ന്‍റെ സ്ഥ​ല​ത്ത് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ഉ​യ​രം കൂ​ട്ടി​യാ​ണ് വി​ഐ​പി പ​വ​ലി​യ​ൻ ഒ​രു​ക്കി​യ​ത്. ഇ​വി​ടെ 1000 ക​സേ​ര​ക​ൾ സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കും.

കേ​ര​ള സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​ന്‍റെ ജോ​ലി​ക്കാ​ർ ത​ന്നെ​യാ​ണ് പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യും അ​റ്റ​കു​റ്റ​പ​ണി​ക​ളും പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​ത്. ഗ്രൗ​ണ്ട് സു​ര​ക്ഷ​യ്ക്കു​ള്ള ഫെ​ൻ​സിം​ഗി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ, ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ, ഗാ​ല​റി പെ​യി​ന്‍റിം​ഗ് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. ഫെ​ൻ​സിം​ഗി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.
മ​ല​പ്പു​റം കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ലെ ഫെ​ൻ​സിം​ഗ് പി​ന്നി​ലേ​ക്കു മാ​റ്റു​ന്ന മു​റ​യ്ക്ക് പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ലെ ഫെ​ൻ​സിം​ഗി​ന്‍റെ ജോ​ലി​യും പൂ​ർ​ത്തി​യാ​കും.

നാ​ലു ട​വ​റു​ക​ളി​ലാ​യി ഏ​ക​ദേ​ശം 84 ലൈ​റ്റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് 35-ാം ഫെ​ഡ​റേ​ഷ​ൻ ക​പ്പ് പ​യ്യ​നാ​ട്ടെ താ​ൽ​കാ​ലി​ക ഫ​ള​ഡ്‌​ലി​റ്റി​ലാ​യി​രു​ന്നു ന​ട​ന്ന​ത്. 2020 ൽ ​സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക ഫ​ണ്ടി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ സ്ഥി​ര ഫ​ള​ഡ്‌​ലി​റ്റു​ക​ൾ സ്ഥാ​പി​ച്ചു. സ്റ്റേ​ഡി​യ​ത്തി​നു പ്ര​ത്യേ​ക​മാ​യി 22 ല​ക്ഷം ചെ​ല​വി​ട്ട് ട്രാ​ൻ​സ്ഫോ​മ​റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പ് എ ​മ​ത്സ​ര​ങ്ങ​ളും സെ​മി, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​മാ​യി​രി​ക്കും പ​യ്യ​നാ​ട് ന​ട​ക്കു​ക.

സ്റ്റേ​ഡി​യ​ത്തി​ൽ ഫ​ള​ഡ്‌​ലി​റ്റ് സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ മ​ത്സ​ര​ങ്ങ​ൾ ഫ​ള​ഡ്‌​ലി​റ്റി​ൽ ന​ട​ത്തു​ന്ന കാ​ര്യ​വും അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.