അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വാ​ക്ക​ളെ ര​ക്ഷി​ച്ച​വ​ർ​ക്ക് ആ​ദ​രം
Thursday, January 20, 2022 12:25 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ര​ണ്ടു പേ​രെ ര​ക്ഷി​ച്ച യു​വാ​ക്ക​ൾ​ക്കു നാ​ടി​ന്‍റെ ആ​ദ​രം. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ൻ ചീ​നി​ക്ക​ൽ ഷാ​ജി​യെ​യും പ്ര​ദേ​ശ​ത്തെ ദ്രു​ത​പ്ര​തി​ക​ര​ണ സേ​ന (ആ​ർ​ആ​ർ​ടി) അം​ഗ​ങ്ങ​ളെ​യു​മാ​ണ് ആ​ദ​രി​ച്ച​ത്. ഏ​താ​നും ദി​വ​സം മു​ന്പാ​ണ്് നി​ല​ന്പൂ​ർ അ​മ​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ൻ ചാ​ലി​യാ​റി​ൽ മു​ങ്ങി മ​രി​ച്ച​ത്. ഈ ​സ​മ​യം അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ള്ള ര​ണ്ടു പേ​രെ ചീ​നി​ക്ക​ൽ ഷാ​ജി​യും സം​ഘ​വും സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.

സി​പി​ഐ പാ​ത്തി​പ്പാ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന ച​ട​ങ്ങ് സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം. ​മു​ജീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ പാ​ത്തി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട്ടി​ലെ രാ​ഷ്ട്രീ​യ ചേ​രി​തി​രി​വി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു ല​ഭി​ക്കേ​ണ്ട അം​ഗീ​കാ​ര​ങ്ങ​ൾ വി​ല​ക്ക​പ്പെ​ടു​ന്ന​താ​യി യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.
ഇ.​കെ. ഷൗ​ക്ക​ത്ത​ലി, ഷാ​ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.