ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ സെ​ക്്ഷനി​ൽ വ​ലി​ച്ച​ട​ക്കാ​വു​ന്ന ഗേ​റ്റു​ക​ൾ
Thursday, January 20, 2022 12:25 AM IST
നി​ല​ന്പൂ​ർ: റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സിം​ഗു​ക​ളി​ൽ പു​തി​യ​ത​രം ഗേ​റ്റു​ക​ൾ സ്ഥാ​പി​ച്ചു. റെ​യി​ൽ​വേ​യു​ടെ ലെ​വ​ൽ​ക്രോ​സ് ഗേ​റ്റു​ക​ളി​ൽ വാ​ഹ​ന​മി​ടി​ക്കു​ന്ന​തു മൂ​ല​വും ഗേ​റ്റു​ക​ളു​ടെ സാ​ങ്കേ​തി​ക ത​ക​രാ​റു​മൂ​ല​വും അ​ട​യ്ക്കു​ന്ന​തും തു​റ​ക്കു​ന്ന​തും ത​ട​സ​പ്പെ​ട്ടു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​നാ​ണ് പു​തി​യ ഗേ​റ്റ്. നി​ല​വി​ലു​ള്ള ഉ​യ​ർ​ത്തു​ന്ന​തും താ​ഴ്ത്തു​ന്ന​തു​മാ​യ ഗേ​റ്റു​ക​ൾ​ക്കു പു​റ​മേ വ​ലി​ച്ച​ട​ക്കാ​വു​ന്ന ത​രം ഗേ​റ്റു​ക​ളാ​ണ് റെ​യി​ൽ​വേ ഇ​പ്പോ​ൾ സ്ഥാ​പി​ച്ച​ത്.

ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​ത​യി​ൽ വാ​ട​നാം​കു​റി​ശി, വ​ല്ല​പ്പു​ഴ, ചെ​റു​ക​ര, പ​ട്ടി​ക്കാ​ട്, മേ​ലാ​റ്റൂ​ർ, വാ​ണി​യ​ന്പ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​യ​ർ​ത്തു​ന്ന​തും താ​ഴ്ത്തു​ന്ന​തു​മാ​യ ഗേ​റ്റു​ക​ൾ​ക്ക് പു​റ​മെ വ​ലി​ച്ച​ട​ക്കാ​വു​ന്ന ഗേ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.

ഉ​യ​ർ​ത്തു​ന്ന​തും താ​ഴ്ത്തു​ന്ന​തു​മാ​യ ഗേ​റ്റി​നു കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ൽ വ​ലി​ച്ച​ട​യ്ക്കാ​വു​ന്ന ഗേ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് റോ​ഡ്-​റെ​യി​ൽ ഗ​താ​ഗ​തം ത​ട​സം കൂ​ടാ​തെ തു​ട​ർ​ന്നു കൊ​ണ്ടു​പോ​കു​വാ​ൻ ക​ഴി​യും.

ലെ​വ​ൽ ക്രോ​സിം​ഗു​ക​ളി​ലെ ബാ​രി​യ​റു​ക​ളി​ൽ വാ​ഹ​ന​മി​ടി​ക്കു​ന്പോ​ഴോ സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ല​മോ ആ​ണ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കാ​റു​ള്ള​ത്.

ലെ​വ​ൽ​ക്രോ​സ് ഗേ​റ്റും സി​ഗ്ന​ലു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​തു കൊ​ണ്ട് ട്രെ​യി​ൻ ക​ട​ത്തി​വി​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു സ​മ​യ​മെ​ടു​ക്കാ​റു​ണ്ട്. ലെ​വ​ൽ ക്രോ​സിം​ഗു​ക​ൾ അ​ട​ച്ചാ​ൽ ട്രെ​യി​നി​ന് ക​ട​ന്നു​പോ​കാ​നു​ള്ള പ​ച്ച സി​ഗ്ന​ൽ ല​ഭി​ക്കും. ലെ​വ​ൽ​ക്രോ​സ് ഗേ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചാ​ൽ ഗേ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​നാ​യി ന​ൽ​കി​യി​രി​ക്കു​ന്ന സി​ഗ്ന​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും നി​ല​യ്ക്കും. ഇ​ങ്ങ​നെ​യു​ള്ള സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​കു​ന്ന​ത് റോ​ഡ് യാ​ത്ര​ക്കാ​ർ​ക്കു അ​ലോ​സ​ര​മു​ണ്ടാ​ക്കാ​റു​ണ്ട്. ഇ​തു​പ​ല​പ്പോ​ഴും വ​ഴ​ക്കി​നും കാ​ര​ണ​മാ​കാ​റു​ണ്ട്. ഗേ​റ്റ് കീ​പ്പ​ർ​ക്കു അ​നാ​യാ​സം വ​ലി​ച്ച​ട​ക്കാ​വു​ന്ന​തും എ​ന്നാ​ൽ സി​ഗ്ന​ൽ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഇ​ണ​ക്കി​യ​തു​മാ​യ ഗേ​റ്റു​ക​ൾ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി തീ​രു​ന്ന​തു ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​ണ്. സി​ഗ്ന​ലു​ക​ളു​മാ​യി ഘ​ടി​പ്പി​ക്ക​പ്പെ​ട്ട രീ​തി​യി​ലാ​ണ് വ​ലി​ച്ച​ട​ക്കാ​വു​ന്ന ഗേ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.