പ്ര​ഥ​മ ജി​ല്ലാ ഒ​ളി​ന്പി​ക്സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​മാ​പ​നം: ഫു​ട്ബോ​ളി​ൽ മൊ​റ​യൂ​ർ ചാ​ന്പ്യ​ൻ​മാ​ർ
Wednesday, January 19, 2022 12:26 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്ര​ഥ​മ ജി​ല്ലാ ഒ​ളി​ന്പി​ക്സ് മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ റോ​യ​ൽ റെ​യി​ൻ​ബോ മൊ​റ​യൂ​ർ, മ​ന്പാ​ട് എം​ഇ​എ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജേ​താ​ക്ക​ളാ​യി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ലൂ​ക്ക അ​ക്കാ​ഡ​മി കൊ​ണ്ടോ​ട്ടി​യാ​ണ് ചാ​ന്പ്യ​ൻ​മാ​രാ​യ​ത്. തി​രൂ​ർ റേ​ഞ്ച് റോ​വേ​ഴ്സി​നെ ത​ക​ർ​ത്താ​ണ് ലൂ​ക്ക​യു​ടെ നേ​ട്ടം. ഫു​ട്ബോ​ളി​ൽ എ​ട്ട് പു​രു​ഷ ടീ​മു​ക​ളും നാ​ലു വ​നി​താ ടീ​മു​ക​ളു​മാ​ണ് മ​ത്സ​രി​ച്ച​ത്. ഹാ​ൻ​ഡ്ബോ​ളി​ൽ കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി മ​ല​ബാ​ർ ഹാ​ൻ​ഡ്ബോ​ൾ അ​ക്കാ​ഡ​മി വി​ജ​യി​ക​ളാ​യി. ലെ​ജ​നന്‍റ്സ് ചേ​ളാ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​ജ​യം. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ക​ക്കോ​വ് പി​എം​എ​സ്പി​ടി​എ​ച്ച്എ​സ് ആ​ണ് ചാ​ന്പ്യ​ൻ​മാ​ർ. ക്ര​സ​ന്‍റ് എ​ച്ച്എ​സ്എ​സ് അ​ട​ക്കാ​കു​ണ്ടി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. പു​രു​ഷ-​വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ട്ടു ടീ​മു​ക​ളാ​ണ് ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. ബാ​സ്കറ്റ് ബോ​ളി​ൽ റോ​യ​ൽ ട്രാ​വ​ൽ​സ് മ​ഞ്ചേ​രി​യാ​ണ് ജേ​താ​ക്ക​ൾ. പോ​ൾ​ട്ടീ​സ് ചു​ങ്ക​ത്ത​റെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബോ​ക്സിം​ഗി​ൽ എ​ടു​സെ​ഡ് എ​ട​പ്പാ​ൾ ജേ​താ​ക്ക​ളാ​യി. നി​തീ​ഷ് ഫി​റ്റ്ന​സ് അ​ക്കാ​ഡ​മി യൂ​ണി​വേ​ഴ്സി​റ്റി​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. ആ​ർ​എ​ഫ്സി മൂ​ന്നാ​മ​തു​മെ​ത്തി. നെ​റ്റ്ബോ​ളി​ൽ മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി പ​രി​യാ​പു​രം ചാ​ന്പ്യ​ൻ​മാ​രാ​യി. ബോ​ൾ​ട്ടീ​സ് ചു​ങ്ക​ത്ത​റ​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. മൂ​ന്നാം സ്ഥാ​ന​ത്ത് എ​സ്്‌യുപി​എ​സ് പ​രി​യാ​പു​ര​വു​മെ​ത്തി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ​രി​യാ​പു​ര​മാ​ണ് ചാ​ന്പ്യന്മാ​ർ. എം​ടി​എ​ച്ച്എ​സ്എ​സ് ചു​ങ്ക​ത്ത​റ ര​ണ്ടും യു​വ​ധാ​ര പ​രി​യാ​പു​രം മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. വോ​ളി​ബോ​ളി​ൽ കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജി​നാ​ണ് ഒ​ന്നാം​സ്ഥാ​നം. വ​ലി​യോ​റ വി​വി​സി ര​ണ്ടാം സ്ഥാ​നം​നേ​ടി. കോ​ട്ട​ക്ക​ൽ യു​വ​ധാ​ര​യ്ക്കാ​ണ് മൂ​ന്നാം​സ്ഥാ​നം.

വ​നി​താ വി​ഭാ​ഗ​ത്തി​ൽ അ​രി​യ​ല്ലൂ​ർ എം​വി​എ​ച്ച്എ​സ്എ​സ് ആ​ണ് ചാ​ന്പ്യ​ൻ​മാ​ർ. കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. അ​പ്പോ​ളോ വ​ള്ളി​ക്കു​ന്നി​നാ​ണ് മൂ​ന്നാം​സ്ഥാ​നം. ജി​ല്ല​യി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യി 24 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ന്ന​ത്.
ഇ​തി​ൽ 11 ഇ​ന​ങ്ങ​ൾ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ആ​ർ. ബി​ന്ദു ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടി.വി.ഇ​ബ്രാ​ഹിം എം​എ​ൽ​എ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ.ജ​യ​രാ​ജ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഒ​ളി​ന്പി​ക്് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു. ​തി​ല​ക​ൻ, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ. ​ശ്രീ​കു​മാ​ർ, ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഋ​ഷി​കേ​ഷ് കു​മാ​ർ, ഇ​ന്ത്യ​ൻ മു​ൻ ഫു​ട്ബോ​ള​ർ യു. ​ഷ​റ​ഫ​ലി, കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി കാ​യി​ക വി​ഭാ​ഗം മേ​ധാ​വിഡോ.​വി.​പി സ​ക്കീ​ർ ഹു​സൈ​ൻ, അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് ഐ​ഡി​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.