കോ​വി​ഡ് കേ​സു​ക​ളി​ലെ വ​ർ​ധ​ന​വും രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്കും ആ​ശ​ങ്കാ​ജ​ന​കം
Wednesday, January 19, 2022 12:24 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ലെ വ​ർ​ധ​ന​വും രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്കും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രേ​ണു​ക അ​റി​യി​ച്ചു . ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്ര​തി​ദി​ന കേ​സു​ക​ളും രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്കും ദി​നം​പ്ര​തി കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​നു​വ​രി ഒ​ന്നി​ന് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 138 ആ​യി​രു​ന്നു. 3.88 ശ​ത​മാ​ന​മാ​യി​രു​ന്നു ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ജ​നു​വ​രി ഏ​ഴ് മു​ത​ലാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യ​ത്. ജ​നു​വ​രി ഏ​ഴി​നു 260 ആ​യി​രു​ന്നു പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം. 18 ആ​യ​പ്പോ​ഴേ​ക്കും 1375 ആ​യി ഉ​യ​രു​ക​യാ​യി​രു​ന്നു. ഒ​ന്നി​ന് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 134 പേ​ർ​ക്കു രോ​ഗ​ബാ​ധ ഉ​ണ്ടാ​യെ​ങ്കി​ൽ 18ന് 1297 ​പേ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 23.19 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.

ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​യം നി​യ​ന്ത്ര​ണ​ങ്ങ​ളും കോ​വി​ഡ് അ​നു​യോ​ജ്യ പെ​രു​മാ​റ്റ രീ​തി​ക​ളും കൊ​ണ്ടു മാ​ത്ര​മേ കോ​വി​ഡി​നെ മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു. ഓ​രോ ദി​വ​സ​വും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗി​ക​ളാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ്. പൊ​തു​യി​ട​ങ്ങ​ളി​ലെ കൂ​ടി​ച്ചേ​ര​ലു​ക​ളും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രും, സ​ന്പ​ർ​ക്ക​വി​ല​ക്കി​ൽ ഇ​രി​ക്കു​ന്ന​വ​രും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ടു​ന്ന​തു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗി​ക​ളാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടാ​നി​ട​യാ​ക്കു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രും രോ​ഗി​ക​ളു​മാ​യി ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രേ​ണ്ട​തും ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​തു​മാ​ണ്. സ​മൂ​ഹ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ഇ​തു അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു.കോ​വി​ഡ് വ്യാ​പ​നം ഉ​യ​ർ​ന്നി​ട്ടും ആ​ശു​പ​ത്രി​വാ​സ​മോ ഐ​സി​യു പ്ര​വേ​ശ​ന നി​ര​ക്കോ കൂ​ടാ​തി​രി​ക്കു​ന്ന​ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ഫ​ല​പ്രാ​പ്തി​യെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്. രോ​ഗം ബാ​ധി​ച്ചാ​ലും ഗു​രു​ത​ര​മാ​കാ​തി​രി​ക്കാ​ൻ വാ​ക്സി​നേ​ഷ​ൻ സ​ഹാ​യി​ക്കും. അ​തി​നാ​ൽ ഇ​നി​യും വാ​ക്സി​ൻ എ​ടു​ക്കാ​നു​ള്ള​വ​ർ ഉ​ട​ൻ വാ​ക്സി​ൻ എ​ടു​ത്ത് സു​ര​ക്ഷി​ത​രാ​ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.