ജി​ല്ലാ ഒ​ളി​ന്പി​ക്സ്: നെ​റ്റ്ബോ​ളി​ൽ പ​രി​യാ​പു​ര​ത്തി​ന് ഇ​ര​ട്ട​ക്കി​രീ​ടം
Wednesday, January 19, 2022 12:24 AM IST
അ​ങ്ങാ​ടി​പ്പു​റം: കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ച്ച മ​ല​പ്പു​റം ജി​ല്ലാ പ്ര​ഥ​മ ഒ​ളി​ന്പി​ക്സ് നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പു​രു​ഷ, വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​രി​യാ​പു​ര​ത്തി​നു വി​ജ​യ​കി​രീ​ടം. പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി, ചു​ങ്ക​ത്ത​റ ബോ​ൾ​ട്ടീ​സ് ക്ല​ബി​നെ​യും (സ്കോ​ർ:17-8) വ​നി​താ വി​ഭാ​ഗ​ത്തി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ​യും (സ്കോ​ർ:11-5) ഫൈ​ന​ലി​ൽ തോ​ൽ​പ്പി​ച്ചാ​ണ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

വി.​സ​ഞ്ജ​യ് (ക്യാ​പ്റ്റ​ൻ), ഷി​ബി​ൻ എ.​ഷാ​ജി, സാ​ജ​ൻ കെ.​സ​ന്തോ​ഷ്, എ​ഡ്വി​ൻ തോ​മ​സ്, കെ​വി​ൻ എ.​ഷാ​ജി,

മു​ഷ്താ​ഖ് ഹ​മീ​ദ്, പി.​പി. റാ​ഷി​ദ്, അ​ല​ൻ ജോ​ണ്‍, കൃ​ഷ്ണ​ദ​ത്ത​ൻ എ​ന്നി​വ​ർ പു​രു​ഷ​വി​ഭാ​ഗ​ത്തി​ലും സു​ന്ദൂ​സ് (ക്യാ​പ്റ്റ​ൻ), ആ​ദി​ത്യ ചെ​ന്പ​യി​ൽ, അ​ന്ന ജോ​മി, സാ​ന്ദ്ര ഫി​ലി​പ്, കെ.​അ​ൻ​ഷി​ബ, ജോ​സ്മ​രി​യ ജോ​ഷി, റി​ങ്കു ആ​ന്‍​റ​ണി, ടി.​ജ്യോ​തി, കെ.​ഷി​ഫ എ​ന്നി​വ​ർ വ​നി​താ​വി​ഭാ​ഗ​ത്തി​ലും പ​രി​യാ​പു​ര​ത്തി​ന്‍റെ ജ​ഴ്സി​യ​ണി​ഞ്ഞു. കെ.​എ​സ് സി​ബി, ജ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ. ജി​ല്ലാ ഒ​ളി​ന്പി​ക്സ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ യു.​തി​ല​ക​ൻ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​ലാ​ൽ താ​പ്പി, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഹൃ​ഷി​കേ​ഷ്്കു​മാ​ർ, സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ർ സി.​സു​രേ​ഷ്, യു.​ഷ​റ​ഫ​ലി, പി.​ഡി.​സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു,