മലപ്പുറം: പിഎസ്സി പരീക്ഷക്കിടയിൽ ഉദ്യോഗാർഥികൾക്കു സമയം അറിയുന്നതിനു സൗകര്യമേർപ്പെടുത്തണമെന്നു മുസ്ലീം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പരിഷ്കരണങ്ങളുടെ പേരിൽ വാച്ച് അടക്കമുള്ള ഉപകരണങ്ങൾ പരീക്ഷാ ഹാളിൽ നിരോധിച്ചപ്പോൾ ഇതിനു പകരം സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയാറാകേണ്ടിയിരുന്നു. സമയക്രമം പാലിച്ചു പരീക്ഷ എഴുതുന്നവർക്കു മണിക്കൂറുകൾ പിന്നിട്ടത് മാത്രം അറിയിക്കുന്ന ബെല്ല് കൊണ്ടു മാത്രം കാര്യമില്ല. ഉദ്യോഗാഥികളുടെ സമയം യൂത്ത് ലീഗ് വിലമതിക്കുകയും അധികൃതരെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനുമാണ് യൂത്ത് ലീഗ് ഓരോ ക്ലാസിലേക്കും ആവശ്യമായ ക്ലോക്ക് കൈമാറിയത്.
പിഎസ്സി പരീക്ഷാ കേന്ദ്രമായ മേൽമുറി അധികാരത്തൊടി ജിഎംയുപി സ്കൂളിലേക്കുള്ള ക്ലോക്ക് നിയോജക മണ്ഡലം പ്രസിഡന്റ് എ.പി. ഷരീഫ് പിടിഎ പ്രസിഡന്റ് ഷമീർ കപ്പൂരിനു കൈമാറി.
മുസ്ലീം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ, ട്രഷറർ കെ.പി. സവാദ്, ഭാരവാഹികളായ ഫെബിൻ കളപ്പാടൻ, ഷമീർ കപ്പൂർ, എസ്. അദിനാൻ, സലാം വളമംഗലം, സിദീഖലി പിച്ചൻ, അധികാരിത്തൊടി യൂണിറ്റ് സെക്രട്ടറി മഹ്റൂഫ് പള്ളിയാളി, സ്കൂൾ എസ്എംസി ചെയർമാൻ ഉബൈദ് പള്ളിത്തൊടി, പിടിഎ വൈസ് പ്രസിഡന്റ് ഹമീദ് കൂത്രാടൻ, പ്രധാനാധ്യാപകൻ വിജയൻ വട്ടക്കണ്ടത്തിൽ, വി. ഷാജഹാൻ, ബിജു മാത്യു, എം. അബ്ദുൾ ബാരി, എം.എ റീന, അനീസ എന്നിവർ സംബന്ധിച്ചു. മലപ്പുറത്തെ മെൻസ് ക്ലബ് ഷോപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.