അ​ക​ന്പാ​ടം ടൗ​ണി​ലും കാ​ട്ടാ​ന; പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ
Tuesday, January 18, 2022 12:55 AM IST
നി​ല​ന്പൂ​ർ: കാ​ട്ടാ​ന​ക​ളെ കൊ​ണ്ടു സ്വ​സ്ഥ​ത ന​ഷ​ട​പ്പെ​ട്ട് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ.​നാ​ട്ടി​ലി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​ന​ശി​പ്പി​ച്ച​തു​കൂ​ടാ​തെ ടൗ​ണി​നു സ​മീ​പ​വും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഭീ​തി​പ​ര​ത്തി​യാ​ണ് കാ​ട്ടാ​ന ക​ഴി​ഞ്ഞ​ദി​വ​സം മ​ട​ങ്ങി​യ​ത്. നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര​പാ​ത​യി​ൽ അ​ക​ന്പാ​ടം പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​റ്റ​യാ​ൻ വ്യാ​പ​ക കൃ​ഷി​നാ​ശം വി​ത​ച്ച​ത്. പ​രു​ത്തി​ക്കു​ന്ന​ൽ മു​സ്ത​ഫ, മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലെ തെ​ങ്ങ്, ക​മു​ക്, വാ​ഴ എ​ന്നി​വ ന​ശി​പ്പി​ച്ചു. ച​ക്ക​ക​ളും പ​റി​ച്ചു​തി​ന്നു. പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് വേ​ലി ത​ക​ർ​ത്ത് ഒ​റ്റ​യാ​ൻ കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി​യ​ത്.

ശ​ബ്ദം കേ​ട്ട് അ​യ​ൽ​വാ​സി വി​ളി​ച്ചു പ​റ​ഞ്ഞ​തോ​ടെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ മു​സ്ത​ഫ കാ​ട്ടാ​ന​യെ ക​ണ്ട് വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​രും മു​സ്ത​ഫ​യും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്നു ആ​ന​യെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. മു​ന്പും ഇ​വി​ടെ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മു​സ്ത​ഫ പ​റ​ഞ്ഞു. എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി കാ​ട്ടാ​ന​ക​ൾ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ടി, മൊ​ട​വ​ണ്ണ, അ​ക​ന്പാ​ടം ഭാ​ഗ​ങ്ങ​ളി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. ചാ​ലി​യാ​ർ പു​ഴ​യു​ടെ​യും കു​റു​വ​ൻ പു​ഴ​യു​ടെ​യും തീ​ര​ങ്ങ​ളി​ൽ ത​ന്പ​ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ൾ രാ​ത്രി​യോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു എ​ത്തു​ക​യാ​ണ്. നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ മ​ല​യോ​ര​പാ​ത​യി​ൽ മൈ​ലാ​ടി മു​ത​ൽ ഇ​ടി​വ​ണ്ണ വ​രെ കാ​ട്ടാ​ന സാ​ന്നി​ധ്യ​മു​ള്ള​ത് രാ​ത്രി യാ​ത്ര​ക്കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ക​യാ​ണ്. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വ​ന​പാ​ല​ക​രും നെ​ട്ടോ​ട്ട​ത്തി​ലാ​ണ്.