ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ അ​പൂ​ർ​വ ഗ്ര​ന്ഥ​ങ്ങ​ൾ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക്
Tuesday, January 18, 2022 12:55 AM IST
തി​രൂ​ർ: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പി. ​ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് തന്‍റെ അ​പൂ​ർ​വ ഗ്ര​ന്ഥ​ശേ​ഖ​രം മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കൈ​മാ​റി. സാ​ഹി​ത്യം, സാ​മൂ​ഹ്യ​ശാ​സ്ത്രം, യാ​ത്രാ​വി​വ​ര​ണ​ങ്ങ​ൾ, പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള സു​വ​നീ​റു​ക​ൾ, ല​ഘു​ലേ​ഖ​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​ട​ങ്ങു​ന്ന നൂ​റ്റ​ന്പ​തി​ലേ​റെ പു​സ്ത​ക​ങ്ങ​ളാ​ണ് മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ട് കൈ​മാ​റി​യ​ത്.

എ​ഴു​ത്ത​ച്ഛ​ൻ പ​ഠ​ന​സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എം.അ​നി​ൽ, ച​ല​ച്ചി​ത്ര പ​ഠ​ന​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​.ഡോ.​പി.ശ്രീ​ദേ​വി, സാ​ഹി​ത്യ​പ​ഠ​ന സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​.ഡോ.​കെ.​ശു​ഭ എ​ന്നി​വ​ർ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​വേ​ണ്ടി തൃ​ശൂ​രി​ലു​ള്ള ചി​ത്ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ വീ​ട്ടി​ലെ​ത്തി പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.1947-ൽ ​ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന അ​ഞ്ചേ​ക്ക​റി​ൽ ആ​രം​ഭി​ച്ച വി​ദ്യാ​ല​യം പ​ത്തു​വ​ർ​ഷ​ത്തി​നു ശേ​ഷം വെ​റും ഒ​രു രൂ​പ വാ​ങ്ങി കേ​ര​ള സ​ർ​ക്കാ​രി​നു കൈ​മാ​റി​യി​രു​ന്നു. 102 വ​യ​സ് പി​ന്നി​ട്ട അ​ദ്ദേ​ഹം 29 ത​വ​ണ ഹി​മാ​ല​യ​ൻ യാ​ത്ര ന​ട​ത്തു​ക​യും മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യി​ട്ടു​മു​ണ്ട്.