ക്ഷാ​മ​ബ​ത്ത നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധം
Tuesday, January 18, 2022 12:53 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ​കാ​രു​ടെ ക്ഷാ​മ​ബ​ത്ത നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (കെ​സി​പി​ഒ) പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. താ​ലൂ​ക്ക് ക​ണ്‍​വ​ൻ​ഷ​ൻ മു​ൻ മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ള​ർ​ത്തു​ന്ന​തി​ൽ ബി​ജെ​പി​യും ഇ​ട​തു​പ​ക്ഷ​വും ഒ​രേ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല സാ​മൂ​ഹ്യ മ​ണ്ഡ​ല​ത്തി​ൽ ത​ന​താ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച പ്ര​സ്ഥാ​ന​മാ​ണ്. മു​ൻ ജീ​വ​ന​ക്കാ​ർ​ക്ക് മെ​ച്ച​പ്പെ​ട്ട പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഈ ​സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ക്ഷാ​മ​ബ​ത്ത പു​ന:​സ്ഥാ​പി​ക്കു​ക, പെ​ൻ​ഷ​ൻ വ​ർ​ധ​ന​വ് ന​ട​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പി​റ​കോ​ട്ടു പോ​യി​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും സൂ​പ്പി ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​സി​ഡ​ന്‍റ് കെ.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​പി​ഒ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പി മോ​യി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ പാ​ക്ക​ത്ത്, പി. ​ബാ​പ്പു​ട്ടി, പി. ​അ​ബ്ദു​ൾ സ​ലാം, കെ.​ആ​ലി​ക്കു​ട്ടി, സി.​ടി. ഇ​ബ്രാ​ഹിം, കെ. ​സൈ​നു​ദീ​ൻ, ഖാ​ലി​ദ് കു​റു​പ്പ​ത്താ​ൽ, വി.​പി അ​ബു, എ.​ടി ഷൗ​ക്ക​ത്ത​ലി, ആ​ക്കാ​ട്ട് ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.