ക​ണ്ടം​ചി​റ - പാ​റ​ൽ റോ​ഡ് തു​റ​ന്നു കൊ​ടു​ത്തു
Tuesday, January 18, 2022 12:53 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് പു​തു​ക്കി പ​ണി​ത മ​ണ​ലാ​യ ക​ണ്ടം​ചി​റ - പാ​റ​ൽ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ. മു​സ്ത​ഫ നി​ർ​വ​ഹി​ച്ചു.

ഏ​ലം​കു​ളം -കു​ന്ന​ക്കാ​വ് വ​ഴി തൂ​ത​യി​ലേ​ക്കു പാ​റ​ൽ വ​ഴി എ​ത്തി​പ്പെ​ടാ​നു​ള്ള ദൂ​രം കു​റ​ഞ്ഞ റൂ​ട്ടാ​യ​തി​നാ​ൽ നി​ര​വ​ധി പേ​രാ​ണ് ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് അ​ടു​ത്ത​കാ​ല​ത്താ​ണ് ഇ​വി​ടെ പാ​ലം പ​ണി​ത​ത്.

മ​ണ​ലാ​യ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു കൂ​ടി പോ​കു​ന്ന റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടെ യാ​ത്രാ ക്ലേ​ശം പ​രി​ഹ​രി​ക്ക​പ്പെ​ട്ട​തി​ന്‍റെ ന​ന്ദി സൂ​ച​ക​മാ​യി നി​ര​വ​ധി പേ​രാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​ത്.

ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെം​ബ​ർ നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​നും 18-ാം വാ​ർ​ഡ് മെം​ബ​റു​മാ​യ മ​ജീ​ദ്, പി.​ടി സൈ​ത്, കെ.​പി. ഹം​സ, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ദേ​വി​ക കീ​ഴെ​പ്പാ​ട്ട്, കെ.​സി അ​ച്യു​ത​ൻ, കാ​സിം കൊ​ര​ന്പി, യൂ​സ​ഫ് തൂ​ളി​യ​ത്ത്്, ടി. ​അ​ഷ്റ​ഫ്, ടി. ​റ​ഫീ​ഖ്, മു​ര​ളി, ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.