വാ​തി​ൽ​പ്പ​ടി സേ​വ​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Saturday, January 15, 2022 11:29 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ വാ​തി​ൽ​പ്പ​ടി സേ​വ​നം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. അ​വ​ശ​ത​ക​ള​നു​ഭ​വി​ക്കു​ന്ന​വ​ർ, നി​രാ​ലം​ബ​ർ, അം​ഗ​പ​രി​മി​ത​ർ, കി​ട​പ്പു​രോ​ഗി​ക​ൾ വ​ന്ധ്യ​വ​യോ​ധി​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് അ​വ​രു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളാ​യ ക്ഷേ​മ​പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ, ക്ഷേ​മ പെ​ൻ​ഷ​ൻ തു​ട​ർ​ന്ന് ല​ഭി​ക്കാ​ൻ മ​സ്റ്റ​റിം​ഗ്്, മ​സ്റ്റ​റിം​ഗ് തു​ട​ർ​ന്നു ന​ട​ത്താ​ൻ പ​റ്റാ​ത്ത​വ​ർ​ക്കു ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​പേ​ക്ഷ ത​യാ​റാ​ക്ക​ൽ, കി​ട​പ്പു രോ​ഗി​ക​ളാ​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു മ​രു​ന്നു സം​ഘ​ടി​പ്പി​ച്ചു ന​ൽ​ക​ൽ എ​ന്നീ സേ​വ​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ ന​ഗ​ര​സ​ഭ​യി​ലെ പാ​തി​ൽ​പ്പ​ടി സേ​വ​ന പ​ദ്ധ​തി​യി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

14-ാം വാ​ർ​ഡി​ലെ തൈ​ക്കാ​ട​ൻ മു​ഹ​മ്മ​ദി​നു ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കി​യാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യ​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്്ചെ​യ​ർ​പേ​ഴ്സ​ണ്‍ എ. ​ന​സീ​റ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​സ്.അ​ബ്ദു​ൾ​സ​ജീം, ആ​സൂ​ത്ര​ണ സ​മ​തി ഉ​പാ​ധ്യ​ക്ഷ​ൻ എം.​കെ ശ്രീ​ധ​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ന്പി​ളി മ​നോ​ജ്, ഹ​നീ​ഫ മു​ണ്ടു​മ്മ​ൽ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ സ​ക്കീ​ന, സാ​റ സ​ലിം, സു​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെടു​ത്തു.