ക്രി​ക്ക​റ്റ്: ​പാ​ല​ക്കാ​ടും തൃ​ശൂ​രും വി​ജ​യി​ച്ചു
Saturday, January 15, 2022 11:27 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജോ​ളി​റോ​വേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ. ​എം.​എ​സ്.​നാ​യ​ർ മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഗാ​ല​ക്സി സി.​സി പാ​ല​ക്കാ​ട് 115 റ​ണ്‍​സി​നു ഫാ​ൽ​ക്ക​ണ്‍​സ് സി.​സി കാ​ലി​ക്ക​ട്ടി​നെ​യും ആ​ത്രേ​യ സി.​എ തൃ​ശൂ​ർ ആ​റു വി​ക്ക​റ്റു​ക​ൾ​ക്കു മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ൻ ലി​മി​റ്റ​ഡ് എ​റ​ണാ​കു​ള​ത്തെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. വി​ജ​യി​ച്ച ഇ​രു ടീ​മു​ക​ളും ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നു.

എ​ട്ടു ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു പൂ​ളാ​ക്കി തി​രി​ച്ചു ര​ണ്ടാം​ഘ​ട്ട ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ 18 മു​ത​ൽ ആ​രം​ഭി​ക്കും. 26നാ​ണ് ഫൈ​ന​ൽ. ഇ​ന്നും നാ​ളെ​യും ക​ളി​യി​ല്ല.