പ​ത്തു​കി​ലോ തൂ​ക്ക​മു​ള്ള അ​ണ്ഡാ​ശ​യ മു​ഴ നീ​ക്കംചെ​യ്തു
Saturday, January 15, 2022 12:19 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ലി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പ​ത്തു കി​ലോ തൂ​ക്ക​മു​ള്ള അ​ണ്ഡാ​ശ​യ മു​ഴ നീ​ക്കം ചെ​യ്തു. പാ​ണ്ടി​ക്കാ​ട് ത​ച്ചി​ങ്ങ​നാ​ടം സ്വ​ദേ​ശി​നി​യാ​യ അ​റു​പ​ത്തി​യൊ​ന്പ​തു വ​യ​സു​കാ​രി​യാ​ണ് അ​സ​ഹ്യ​മാ​യ വ​യ​റു​വേ​ദ​ന​യോ​ടെ ദി​വ​സ​ങ്ങ​ളാ​യി വ​യ​ർ വീ​ർ​ത്തു വ​ന്ന നി​ല​യി​ൽ കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ലി​ലെ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. തു​ട​ർ​ന്നു ക​ണ്‍​സ​ൾ​ട്ട​ന്‍​റ് ഗൈ​ന​ക്കോ​ള​ജി​സ്‌​സ്റ്റ് ഡോ. ​സ​ജി​ത​യു​ടെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യിൽ മു​ഴ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തുടർന്ന് ഒ​ങ്കോ​ള​ജി​സ്റ്റ് ഡോ. ​ഫ​വാ​സ്, ഗൈ​ന​ക് ഒ​ങ്കോ​ള​ജി സ​ർ​ജ​ൻ ഡോ. ​ടോ​ണി അ​ഗ​സ്റ്റി​ൻ, ഡോ. ​പി.​എ​സ് സ​ജി​ത്, അ​ന​സ്തെ​റ്റി​സ്റ്റ് ഡോ. ​ഷ​മീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ലാ​പ്രോ​ക്ട​മി ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പ​ത്തു​കി​ലോ 100 ഗ്രാം ​തൂ​ക്ക​മു​ള്ള മു​ഴ വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.