കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ചാ​ൽ കാ​ർ​ണി​വ​ൽ അ​ടി​ച്ചു​പൂ​ട്ടും: ആ​രോ​ഗ്യ വ​കു​പ്പ്
Saturday, January 15, 2022 12:17 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ച്ചാ​ൽ നി​ല​ന്പൂ​ർ പാ​ട്ടി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി വ​രു​ന്ന കാ​ർ​ണി​വ​ൽ അ​ട​ച്ചു​പൂ​ട്ടു​മെ​ന്നു ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം ജി​ല്ലാ ആ​ശു​പ​ത്രി പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം നി​ല​ന്പൂ​ർ കാ​ർ​ണി​വ​ൽ ന​ഗ​രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ജ്ഞ​ന​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ന​ഗ​ര​സ​ഭ കാ​ർ​ണി​വ​ൽ ന​ഗ​രി​യി​ൽ ഓ​രേ​സ​മ​യം 150 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ വ​ലി​യ തി​ര​ക്കാ​ണ് കാ​ർ​ണി​വ​ൽ ന​ഗ​രി​യി​ൽ നി​ല​വി​ലു​ള്ള​തെ​ന്നു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ഞ്ജ​ന പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ് ന​ട​ക്കു​ന്ന​ത്. മാ​സ്ക്ക് വ​യ്ക്കാ​തെ എ​ത്തി​യ​വ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

തു​റ​ന്ന സ്ഥ​ല​ത്തു ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ​യും നി​ർ​ദേ​ശം ന​ൽ​കി. ന​ഗ​ര​സ​ഭ കാ​ർ​ണി​വ​ൽ ന​ഗ​രി​യി​ൽ ന​ൽ​കി​യ അ​നു​മ​തി ലം​ഘി​ക്ക​പ്പെ​ട്ടാ​ൽ ഇ​ന്നു ത​ന്നെ അ​ട​ച്ചു​പൂ​ട്ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം നാ​ലി​നു ത​ന്നെ വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് ന​ഗ​രി​യി​ൽ എ​ത്തി​യ​ത്. രാ​ത്രി​യോ​ടെ ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ എ​ത്താ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കും.

നി​ല​വി​ൽ ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് ജ​ന​ക്കൂ​ട്ടം എ​ത്തു​ന്ന​തെ​ന്നു പ​രി​ശോ​ധ​ന​യി​ൽ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റി​യാ​സ് അ​ലി, വി​ജ​യ ല​ക്ഷ്മി, ഗി​രി​ഷ്, ജി​തി​ൻ, അ​ച്യു​ത​ൻ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.