വീ​ട്ട​മ്മ വെ​ട്ടേ​റ്റ് മ​രി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Tuesday, December 7, 2021 12:20 AM IST
കു​​​ണ്ടം​​​കു​​​ഴി(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): വീ​​ട്ട​​മ്മ​​യെ വെ​​​ട്ടേ​​​റ്റ് മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. പെ​​​ർ​​​ള​​​ടു​​​ക്കം ടൗ​​​ണി​​​ലെ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ഉ​​​ഷ (45)യെ​​​യാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ഭ​​​ർ​​​ത്താ​​​വ് കൊ​​​ള​​​ത്തൂ​​​ർ ക​​​ര​​​ക്ക​​​യ​​​ടു​​​ക്ക​​​ത്തെ അ​​​ശോ​​​ക​​​നെ(50) ബേ​​​ഡ​​​കം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.
അ​​​ശോ​​​ക​​​ൻ കൂ​​​ലി​​​പ്പ​​​ണി​​​ക്കാ​​​ര​​​നും പ​​​ര​​​വ​​​ന​​​ടു​​​ക്കം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഉ​​​ഷ ബീ​​​ഡി തൊ​​​ഴി​​​ലാ​​​ളി​​​യു​​​മാ​​​ണ്. ഇ​​​വ​​​ർ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി പെ​​​ർ​​​ല​​​ടു​​​ക്ക​​​ത്തെ ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ൽ താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെ അ​​​ശോ​​​ക​​​ൻ ഉ​​​ഷ​​​യെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​ന്‍റെ നി​​​ഗ​​​മ​​​നം. മൂ​​​ർ​​​ച്ച​​​യേ​​​റി​​​യ ആ​​​യു​​​ധം​​​കൊ​​​ണ്ട് ക​​​ഴു​​​ത്തി​​​ലാ​​​ണു വെ​​​ട്ടി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​നു​​ശേ​​​ഷം മു​​​റി പൂ​​​ട്ടി സ്ഥ​​​ലം വി​​​ട്ട അ​​​ശോ​​​ക​​​നെ കാ​​​സ​​​ർ​​​ഗോ​​​ഡ് റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സാ​​​ണ് സം​​​ശ​​​യം തോ​​​ന്നി പി​​​ടി​​​കൂ​​​ടി ബേ​​​ഡ​​​കം പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി​​​യ​​​ത്.
മ​​​ക​​​ൻ ആ​​​ദി​​​ഷ് വി​​​ദേ​​​ശ​​​ത്താ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ബാ​​​ല​​​ൻ (പാ​​​ലി​​​ച്ചി​​​യ​​​ടു​​​ക്കം), ബാ​​​ബു (മ​​​ച്ചി​​​ന​​​ടു​​​ക്കം), ബേ​​​ബി (പ​​​ള്ളി​​​പ്പു​​​റം), റീ​​​ന (മൈ​​​ലാ​​​ട്ടി), പ​​​രേ​​​ത​​​നാ​​​യ രാ​​​ഘ​​​വ​​​ൻ അ​​​ര​​​മ​​​ങ്ങാ​​​നം.