ബൈ​ക്ക് ക​ത്തി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, December 5, 2021 12:50 AM IST
പൂ​ക്കോ​ട്ടും​പാ​ടം: പ​രി​യ​ങ്ങാ​ട് വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പൊ​ട്ടി​ക്ക​ല്ല് പ​ഴ​ന്പാ​ല​ക്കോ​ട് സു​ധീ​ഷ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ന​വം​ബ​ർ 29ന് ​പ​രി​യ​ങ്ങാ​ട് സ്വ​ദേ​ശി മ​ഞ്ചേ​രി​തൊ​ടി​ക ജി​ജി​ൻ എ​ന്ന ക​ണ്ണ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് രാ​ത്രി 12 മ​ണി​യോ​ടെ ക​ത്തിന​ശി​ക്കു​ക​യാ​യി​രു​ന്നു. ജി​ജി​ന്‍റെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ദി​വ​സ​ങ്ങ​ൾ​ക്ക​കം പ്ര​തി​യെ പി​ടി​കൂ​ടി. അ​യ​ൽ​വീ​ട്ടി​ലെ ഗൃ​ഹ​പ്ര​വേ​ശ ച​ട​ങ്ങി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ലെ വി​രോ​ധ​മാ​ണ് സം​ഭ​വ​ത്തി​നു​കാ​ര​ണ​മെ​ന്നു പ്ര​തി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി സാ​ജു കെ. ​അ​ബ്ര​ഹാ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലെ ഡോ​.ആ​ശാ​ ല​ക്ഷ്മി, വി​നോ​ദ് എ​ന്നി​വ​ർ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.​
ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ സു​കു​മാ​ര​ൻ, എ​സ്ഐ​മാ​രാ​യ രാ​ജേ​ഷ് ആ​യോ​ട​ൻ, കെ. ​ബ​ഷീ​ർ സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ സാ​ജ​ൻ ജോ​സ​ഫ്, കെ. ​സൂ​ര്യ​കു​മാ​ർ സി​പി​ഒ​മാ​രാ​യ സ​ലീ​ൽ ബാ​ബു, സി. ​വി​ഷ്ണു, കെ. ​സ​ജി​രാ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.


സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി പോ​ത്തു​ക​ല്ലി​ലും നി​ല​ന്പൂ​രി​ലു​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.