പെ​രി​ന്ത​ല്‍​മണ്ണ​യെ ലേ​ണിം​ഗ് ഹ​ബ്ബാ​ക്കി മാ​റ്റും: എം​എ​ൽ​എ
Thursday, December 2, 2021 12:54 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മണ്ണ​യെ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ലേ​ണിം​ഗ് ഹ​ബ്ബാ​ക്കി മാ​റ്റു​മെ​ന്നും അ​ന്താ​രാ​ഷ്ട്ര സാ​മൂ​ഹി​ക ത​ല​ത്തി​ലേ​ക്കു പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ നി​ന്നു പ്ര​തി​ഭ​ക​ളെ വാ​ര്‍​ത്തെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ പ​റ​ഞ്ഞു.

പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ഡ​ല​ത്തി​ല്‍ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ന​ട​പ്പാ​ക്കു​ന്ന ക്രി​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ എ​ക്‌​സീ​ഡ് സെ​ന്‍റ​റി​ല്‍ ആ​രം​ഭി​ച്ച എ​ൻ​ടി​എ​സ്ഇ സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള പ​രി​ശീ​ല​ന ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ക്‌​സീ​ഡ് സെ​ന്‍റ​റി​ലെ വി​ദ​ഗ്ധ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. എ​ക്‌​സീ​ഡ് ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ബ്ദു​ൾ ഗ​ഫൂ​ര്‍, ഡോ. ​അ​ബ്ദു​ൾ അ​സീ​സ്, ഷ​ഫി​ന്‍ ഇ​ബ്രാ​ഹിം, പി.​ടി. സ​ക്കീ​ര്‍ ഹു​സൈ​ന്‍ പൂ​വ്വ​ത്താ​ണി, റ​ജീ​ന തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.