പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളും യോ​ഗ​വും: 200 പേ​ർ​ക്കെ​തി​രേ കേ​സ്
Thursday, December 2, 2021 12:51 AM IST
കാ​ളി​കാ​വ്: ക​റു​ത്തേ​നി ടാ​ക്സി സ്റ്റാ​ൻ​ഡ്് അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു കാ​ളി​കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു യു​ഡി​എ​ഫ്, സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ 200 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ടാ​ക്സി സ്റ്റാ​ൻ​ഡി​നെ​തി​രെ കോ​ഴി​മു​ട്ട​യി​ൽ ചു​വ​ന്ന പെ​യി​ന്‍റ് നി​റ​ച്ച് ബോ​ർ​ഡി​ലേ​ക്കു എ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നു അ​ക്ര​മ​മു​ണ്ടാ​യ​ത്.
തി​ങ്ക​ളാ​ഴ്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​ക്ര​മി​ച്ചു​വെ​ന്ന പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ടാ​ക്സി സ്റ്റാ​ൻ​ഡ് അ​ക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ലെ​ന്നാ​രോ​പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. അ​നു​മ​തി​യി​ല്ലാ​തെ പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ഗോ​പി, കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​കെ. മു​ഹ​മ്മ​ദ​ലി, പ​ഞ്ചാ​ത്തം​ഗ​ങ്ങ​ളാ​യ വി.​പി.​എ. നാ​സ​ർ, നി​ലേ​ങ്ങാ​ട​ൻ മൂ​സ, കാ​ളി​കാ​വ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി കെ. ​അ​ല​ക്സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഐ. ​മു​ജീ​ബ് റ​ഹ്മാ​ൻ, മു​സ്ലിം​ലീ​ഗ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പി ഹൈ​ദ​ര​ലി, നീ​ലേ​ങ്ങാ​ട​ൻ ജാ​ഫ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ 100 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
സി​പി​എ​മ്മി​നെ​തി​രേ കു​റ്റം ചു​മ​ത്തി ക​ലാ​പം സൃ​ഷ്ടി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​തെ​ന്നാ​രോ​പി​ച്ച് യു​ഡി​എ​ഫി​നെ​തി​രേ പ്ര​ക​ട​നം ന​ട​ത്തി​യ​തി​നാ​ണ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​ടി. സ​ക്ക​രി​യ, ഇ.​കെ. ഹു​സൈ​ൻ, എ​ൻ.​എം ഷ​ഫീ​ഖ്, എ​ൻ. നൗ​ഷാ​ദ്, കൊ​ല്ലാ​ര​ൻ ഫൈ​സ​ൽ, പ​ലൊ​ളി റി​യാ​സ് ബാ​ബു, പൂ​ള​ക്ക​ൽ ക​രീം,തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​രാ​യ 100 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.