കേ​ര​ള ഭ​ര​ണം വ​ൻ പ​രാ​ജ​യം: കെ. ​സു​ധാ​ക​ര​ൻ
Thursday, December 2, 2021 12:51 AM IST
മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ ഭ​ര​ണം വ​ൻ പ​രാ​ജ​യ​മാ​ണെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. വി​ല​ക്ക​യ​റ്റ​ത്തി​നും പ​ണ​പ്പെ​രു​പ്പ​ത്തി​നു​മെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഐ​സി​സി ആ​ഹ്വാ​നം ചെ​യ്ത ജ​ൻ ജാ​ഗ​ര​ണ്‍ അ​ഭി​യാ​ൻ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന യോ​ഗം മ​ല​പ്പു​റം ജി​ല്ല​യി​ലെ പാ​ണ്ടി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ പോ​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ല.
സ്വ​ന്ത​ക്കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും മാ​ത്രം ഉ​പ​കാ​ര​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ സം​സ്ഥാ​ന ഭ​ര​ണ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. എ​ല്ലാ രം​ഗ​ത്തും ഏ​തൊ​ക്കെ രീ​തി​യി​ൽ അ​ഴി​മ​തി ന​ട​ത്താ​മെ​ന്നാ​ണ​വ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ളെ സേ​വി​ക്കേ​ണ്ട​വ​ർ പൊ​തു​ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന സ​മീ​പ​ന​വു​മാ​യി ഭ​ര​ണം തു​ട​രു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ സ​ലീം, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ആ​ലി​പ്പ​റ്റ ജ​മീ​ല, അ​ഡ്വ. ജ​യ​ന്ത്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. അ​ജ​യ് മോ​ഹ​ൻ, ഇ. ​മു​ഹ​മ്മ​ദ്കു​ഞ്ഞി, വി.​എ ക​രീം, കെ.​പി അ​ബ്ദു​ൾ മ​ജീ​ദ്, വി.​ബാ​ബു​രാ​ജ്, കെ.​പി ന​ഷാ​ദ് അ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ സ്വാ​ഗ​ത​വും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ രോ​ഹി​ൽ​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു.