കെ-റെ​യി​ൽ സം​സ്ഥാ​ന​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി: മു​ല്ല​പ്പ​ള്ളി
Wednesday, December 1, 2021 12:40 AM IST
മ​ല​പ്പു​റം:​ പ​രി​സ്ഥി​തി​യെ​യും ജ​ന​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ച്ച് സി​ൽ​വ​ർ ലൈ​നു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ കെ-​റെ​യി​ൽ പ​ദ്ധ​തി സി​പി​എ​മ്മി​ന്‍റെ കേ​ര​ള​ത്തി​ലെ ന​ന്ദി​ഗ്രാം ആ​യി മാ​റു​മെ​ന്ന് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. നെ​ൽ​വ​യ​ലു​ക​ളെ​യും ത​ണ്ണീ​ർ​ത​ട​ങ്ങ​ളെ​യും നി​ക​ത്തി കെ-​റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു സം​സ്ഥാ​ന​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
മ​ല​പ്പു​റം ഡി​സി​സി ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ കെ- ​റെ​യി​ൽ ആ​ർ​ക്കു​വേ​ണ്ടി എ​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ.നീ​ല​ക​ണ്ഠ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ- ​റെ​യി​ൽ ഭൂ​മാ​ഫി​യ​യെ സ​ഹാ​യി​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ​വെ​ന്നും അ​തോ​ടെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ അ​ഭ​യാ​ർ​ഥി​ക​ളാ​യി മാ​റു​മെ​ന്നും കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു അ​ന്ത്യം കു​റി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി. കെ​പി​സി​സി ഭാ​ര​വാ​ഹി​ക​മാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ആ​ലി​പ്പ​റ്റ ജ​മീ​ല, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യി എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​മ​ദ് മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.