റോ​ഡ് ന​വീ​ക​ര​ണം തു​ട​ങ്ങി
Wednesday, December 1, 2021 12:40 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി അ​ന്ത​ര്‍ ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്കു​യ​ര്‍​ത്തു​ന്ന കൊ​ണ്ടോ​ട്ടി -എ​ട​വ​ണ്ണ​പ്പാ​റ -അ​രീ​ക്കോ​ട് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നാ​യി അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു.
കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ 122 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​ത്തി​ല്‍ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. കൊ​ണ്ടോ​ട്ടി, മു​തു​വ​ല്ലൂ​ര്‍, ചീ​ക്കോ​ട്, വാ​ഴ​ക്കാ​ട്, അ​രീ​ക്കോ​ട് എ​ന്നി സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്.
കൊ​ണ്ടോ​ട്ടി മു​ത​ല്‍ എ​ട​വ​ണ്ണ​പ്പാ​റ വ​ഴി അ​രീ​ക്കോ​ട് വ​രെ റോ​ഡി​ന് 21 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണു​ള്ള​ത്. റോ​ഡ് 13.6 മീ​റ്റ​ര്‍ വീ​തി​യി​ല്‍ റ​ബ​റൈ​സ്ഡ് ടാ​റിം​ഗ്, ഡ്രൈ​നേ​ജ്, ഫു​ട്പാ​ത്ത്, ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ പാ​ര്‍​ക്കിം​ഗ് ഏ​രി​യ, റോ​ഡ് മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചു​ള്ള സി​ഗ്‌​ന​ലു​ക​ള്‍ തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കും.
റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ കൈ​വ​രി​ക​ള്‍ സ്ഥാ​പി​ച്ച് ന​ട​പ്പാ​ത സ്ഥാ​പി​ക്കും. ഇ​തു​ള്‍​പ്പെ​ടെ 122 കോ​ടി രൂ​പ​യു​ടെ അ​ന്തി​മാ​നു​മ​തി​യാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഈ ​റോ​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന എ​ട​വ​ണ്ണ​പ്പാ​റ പാ​ലം, പൂ​ങ്കു​ടി പാ​ലം എ​ന്നി​വ വീ​തി​കൂ​ട്ടി പു​തു​ക്കി​പ്പ​ണി​യും. ഈ ​റോ​ഡ് ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ടൗ​ണു​ക​ളും ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ക്കും.
കി​ഫ്ബി​യി​ല്‍ നി​ന്നു തു​ക വ​ക​യി​രു​ത്തി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ റോ​ഡി​ന്‍റെ ക​രാ​ര്‍ മ​ല​ബാ​ര്‍ ടെ​ക് ആ​ണ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.
റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള അ​ടി​യ​ന്ത​ര പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തൊ​ട്ട​ടു​ത്ത ദി​നം റോ​ഡ് റീ ​ടാ​റിം​ഗ്, ഡ്രൈ​നേ​ജ് ക​ള്‍​വ​ര്‍​ട്ട് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​വ ആ​രം​ഭി​ക്കും. മ​ഴ ക​ഴി​യു​ന്ന മു​റ​യ്ക്ക് മ​റ്റു പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ക്കും.



ആ​ദ്യം 80 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​ണ് ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.


ഈ ​റോ​ഡി​ലെ ആ​റു അ​ങ്ങാ​ടി​ക​ളു​ടെ​യും മൂ​ന്നു പാ​ല​ങ്ങ​ളു​ടെ​യും വി​ക​സ​നം ര​ണ്ടാം ഘ​ട്ട​മാ​യി
ന​ട​ക്കും. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൊ​ണ്ടോ​ട്ടി -എ​ട​വ​ണ്ണ​പ്പാ​റ - അ​രീ​ക്കോ​ട് റോ​ഡ് മി​ക​ച്ച നി​ല​വാ​ര​ത്തി​ലേ​ക്കു​യ​രും. പ്ര​വൃ​ത്തി ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ അ​തി​വേ​ഗ ഇ​ട​പെ​ട​ല്‍ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു ടി.​വി ഇ​ബ്രാ​ഹിം എം​എ​ല്‍​എ അ​റി​യി​ച്ചു.