അ​ന​ര്‍​ഹ​മാ​യ മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു
Wednesday, December 1, 2021 12:37 AM IST
തി​രൂ​ര​ങ്ങാ​ടി: തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം വ​ച്ച 34 റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്കുമാ​റ്റി. ചെ​ന​ക്ക​ല​ങ്ങാ​ടി, അ​രീ​പ്പാ​റ, മാ​താ​പ്പു​ഴ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു എ​എ​വൈ കാ​ര്‍​ഡ്, 20 മു​ന്‍​ഗ​ണ​നാ കാ​ര്‍​ഡു​ക​ള്‍, 13 സ​ബ്‌​സി​ഡി കാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.
റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ രാ​ജ​ന്‍ പ​ള്ളി​യാ​ളി, എ.​ഹ​രി, ജീ​വ​ന​ക്കാ​രാ​യ യു.​അ​ഭി​ലാ​ഷ്, പി. ​അ​തു​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ച റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഓ​ഫീ​സി​ലെ 0494 2462917, 9188527392, സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​റേ​റ്റി​ലെ 9495998223 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ അ​റി​യി​ക്കാം.