പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ്റ്റാ​ൻ​ഡി​ലെ​ത്തും മു​ന്പ് ബ​സ് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ന്നു
Wednesday, December 1, 2021 12:37 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ വെ​ളി​ച്ചം ഇ​ല്ലാ​യ്മ​യും രാ​ത്രി​യി​ലെ യാ​ത്രാ​ക്ലേ​ശ​വും പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ട്രാ​ഫി​ക് സം​ര​ക്ഷ​ണ​സ​മി​തി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നു നി​വേ​ദ​നം ന​ൽ​കി. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് തു​റ​ന്നു കൊ​ടു​ത്തു മാ​സ​ങ്ങ​ളാ​യി​ട്ടും സ്റ്റാ​ൻ​ഡി​ന​ക​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വെ​ളി​ച്ച​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. വൈ​കു​ന്നേ​ര​മാ​യാ​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഇ​തു​മൂ​ലം ഏ​റെ ക​ഷ്ട​പ്പെ​ടു​ന്നു. ന​ഗ​ര​ത്തി​ൽ നി​ന്നു ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​വ​രും വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും മ​ട​ങ്ങു​ന്ന​വ​രും ഇ​തു​കാ​ര​ണം ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.
ആ​റു​മ​ണി​ക്ക് ശേ​ഷം ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ലേ​ക്കു വ​രാ​ത്ത സാ​ഹ​ച​ര്യം നി​ല​വി​ലു​ണ്ട്. അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ളു​ക​ളെ ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന​തി​നു മു​ന്പ് മെ​യി​ൻ റോ​ഡു​ക​ളി​ൽ ഇ​റ​ക്കി വി​ടു​ക​യാ​ണ്.
പ​ല​പ്പോ​ഴും ഇ​രു​ട്ടു​മൂ​ടി​യ വ​ഴി​ക​ളി​ലൂ​ടെ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു വ​രാ​ൻ യാ​ത്ര​ക്കാ​ർ വി​ഷ​മി​ക്കു​ക​യാ​ണെ​ന്നു പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​പ്ര​ശ്ന​ത്തി​നു അ​റു​തി വ​രു​ത്ത​ണ​മെ​ന്നും സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴി​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ടു​ന്ന ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ട്രാ​ഫി​ക് സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ.​കെ മു​സ്ത​ഫ, ക​ണ്‍​വീ​ന​ർ ച​മ​യം ബാ​പ്പു, ട്ര​ഷ​റ​ർ എം.​എം സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.zx`x`