പു​തു​പൊ​ന്നാ​നി​യി​ൽ ടൂ​റി​സ്റ്റു ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്ക്
Tuesday, November 30, 2021 12:16 AM IST
പു​തു​പൊ​ന്നാ​നി:​പു​തു​പൊ​ന്നാ​നി​യി​ൽ തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞു നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്ക്. ഗു​രു​ത​ര പ​രി​ക്കേ​റ്റ 18 പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്നു ചാ​ല​ക്കു​ടി മു​രി​ങ്ങൂ​രി​ലെ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ഗാ​ല​ക്സി എ​ന്ന ടൂ​റി​സ്റ്റ് ബ​സാ​ണ് പു​തു​പൊ​ന്നാ​നി സെ​ന്‍റ​റി​ലെ വ​ള​വി​ൽ വ​ച്ച് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രു​ടെ എ​ല്ലു​ക​ൾ പൊ​ട്ടി. പ​രി​ക്കേ​റ്റ ലി​ല്ലി(56), പ്ര​സ​ന്ന(52), അ​തു​ല്യ(21), നി​ക്സ​ണ്‍(13), ബാ​സി​ൽ(14), നി​ഷ(37), ലി​ല്ലി(57), സാ​ലി(51), അ​ൽ​ഫോ​ൻ​സ(12), ആ​ലീ​സ് (38) എ​ന്നി​വ​രു​ൾ​പ്പെ​ടെ 18 പേ​രെ​യാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 48 യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട സ​മ​യം ബ​സി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന​ത്. 18 പേ​രൊ​ഴി​കെ മ​റ്റെ​ല്ലാ​വ​ർ​ക്കും നി​സാ​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഇ​വ​രെ പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ പു​തു​പൊ​ന്നാ​നി സെ​ന്‍ററി​ലാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ന് മു​ന്നി​ൽ മ​റ്റൊ​രു വാ​ഹ​ന​മു​ണ്ടാ​യ​തി​നാ​ൽ ഡി​വൈ​ഡ​ർ ശ്ര​ദ്ധ​യി​ൽ പെ​ടാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.