നി​ല​ന്പൂ​രി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യ​ൻ
Tuesday, November 30, 2021 12:16 AM IST
നി​ല​ന്പൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം രൂ​ക്ഷ​മാ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പൈ​പ്പ് ലൈ​ൻ നീ​ട്ടു​ന്ന​തി​ന് ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ന​ഗ​ര​സ​ഭ 40 ല​ക്ഷം രൂ​പ ജ​ല​സേ​ച​ന വ​കു​പ്പി​ന് അ​ട​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി വ​കു​പ്പ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ഈ ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ജ​ല​വി​ഭ​വ വ​കു​പ്പി​ന് നി​വേ​ദ​നം ന​ൽ​കി. വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റ്യ​ൻ, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ന​ഗ​ര​സ​ഭാം​ഗ​ങ്ളാ​യ പി.​എം. ബ​ഷി​ർ, ക​ക്കാ​ട​ൻ റ​ഹീം, കു​ഞ്ഞു​ട്ടി​മാ​ൻ, എം.​ടി. അ​ഷ്റ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.