നാ​ടു​കാ​ണി ചു​ര​ത്തി​ലെ കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി
Tuesday, November 30, 2021 12:15 AM IST
നി​ല​ന്പൂ​ർ: നാ​ടു​കാ​ണി ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​യി​രു​ന്ന കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് കൂ​ട്ടാ​യ്മ. മു​തീ​രി അ​ക്കേ​ഷ്യ വാ​ട്സ് ആ​പ്പ്് ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ക​രാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സി​ന്‍റെ​യും വ​നം വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മാ​തൃ​കാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​ൻ ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്ന കു​റ്റി​ക്കാ​ടു​ക​ളാ​ണ് വെ​ട്ടി​മാ​റ്റി​യ​ത്.
വീ​ണു​പോ​യ​തും ചെ​ളി പു​ര​ണ്ട​തു​മാ​യ ട്രാ​ഫി​ക് സി​ഗ്ന​ൽ ബോ​ർ​ഡു​ക​ളും വൃ​ത്തി​യാ​ക്കി യ​ഥാ​സ്ഥാ​ന​ത്ത് സ്ഥാ​പി​ച്ചു.
അ​ക്കേ​ഷ്യ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ സു​ബൈ​ർ, സി​ഹാ​സ്, ഷം​സു​ദീ​ൻ, വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​ൻ റൈ​റ്റ​ർ എ​എ​സ്ഐ ഹ​രി​ദാ​സ​ൻ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ റി​യാ​സ​ലി, സ്റ്റേ​ഷ​ൻ പി​ആ​ർ​ഒ അ​ബ്ദു​ൾ നാ​സ​ർ, ദി​ൽ​ഷാ​ദ് കാ​ക്ക​പ്പാ​റ, ഷെ​മീ​ർ വെ​ന്തൊ​ടി, ഷ​ഹീ​ർ വെ​ന്തൊ​ടി, മു​നീ​ർ മു​ർ​ക്ക​ൻ, മു​ജീ​ബ് കോ​ടാ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.