ഖേലോ മാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ
Monday, November 29, 2021 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ര​ണ്ടാ​മ​ത് ഖേ​ലോ മാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഡി​സം​ബ​ർ നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ മ​ത്സ​ര​ങ്ങ​ൾ നാ​ലി​നും 40 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചി​നു​മാ​യി​രി​ക്കും ന​ട​ക്കു​ക.
2022 ജ​നു​വ​രി​യി​ൽ ല​ക്നോ​വി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ മ​ത്സ​ര​ത്തി​നു​ള്ള കേ​ര​ളാ ടീ​മി​നെ ഈ ​ടൂ​ർ​ണ​മെ​ന്‍റിൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്കും. കെ.​ടി ചാ​ക്കോ, കു​രി​കേ​ശ് മാ​ത്യു, യു. ​ഷ​റ​ഫ​ലി, സി.​വി പാ​പ്പ​ച്ച​ൻ, ഹ​ബീ​ബ് റ​ഹ്മാ​ൻ തു​ട​ങ്ങി പ​ഴ​യ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഖേ​ലോ മാ​സ്റ്റേ​ഴ്സ് ഗെ​യിം​സ് കേ​ര​ള ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ മ​ങ്ക​ട അ​റി​യി​ച്ചു.