നി​ല​ന്പൂ​രി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വ​ൻ മാ​ലി​ന്യക്കൂന്പാ​രം
Monday, November 29, 2021 12:23 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്പോ​ഴും നി​ല​ന്പൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വ​ൻ മാ​ലി​ന്യ കൂ​ന്പാ​ര​ങ്ങ​ൾ. പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത​ല്ലാ​തെ ന​ട​പ്പാ​ക്കാ​ൻ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വ​മാ​ണ് നി​ല​ന്പൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​ര​ത്ത് കാ​ണു​ന്ന മാ​ലി​ന്യം. മി​നി ബൈ​പാ​സ് ലി​ങ്ക് റോ​ഡ് പ​രി​സ​രം, കീ​ർ​ത്തി​പ്പ​ടി റോ​ഡി​ൽ നി​ന്നു പാ​ടി​ക്കു​ന്ന് കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് പ​രി​സ​രം ഉ​ൾ​പ്പെ​ടെ മ​ാലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളാ​യാ​ണ് കി​ട​ക്കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​തി​ദി​ന​മെ​ത്തു​ന്ന നി​ല​ന്പൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​ര​ത്തെ സ്വ​കാ​ര്യ ഭൂ​മി ഇ​ന്നു മാ​ലി​ന്യം ത​ള്ളു​ന്ന പ്ര​ധാ​ന​യി​ട​മാ​ണ്. ഇ​വി​ടെ നോ​ക്കു​കു​ത്തി​യാ​യി ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് കാ​ണാം. മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ വ​രു​ന്പോ​ൾ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​മാ​യി എ​ത്തു​ന്ന ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വ​കു​പ്പ് വി​ഭാ​ഗം, പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി മു​ങ്ങി​യാ​ൽ വീ​ണ്ടു​മെ​ത്തു​ന്ന​ത് ദി​വ​സ​ങ്ങ​ൾ​ക്കും മാ​സ​ങ്ങ​ൾ​ക്കും ശേ​ഷ​മാ​ണ്.
ന​ഗ​ര​സ​ഭ മാ​ലി​ന്യ​ര​ഹി​ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് തു​ട​ങ്ങി​യ ഹ​രി​ത​കാ​ന്തി പ​ദ്ധ​തി പ​ക്ഷേ, പൈ​ല​റ്റ് പ​ദ്ധ​തി​യാ​യി ആ​റു ഡി​വി​ഷ​നു​ക​ളി​ൽ ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​ന്പോ​ഴും രാ​ത്രി​യു​ടെ മ​റ​വി​ൽ നി​ല​ന്പൂ​രി​ലെ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ഉ​ൾ​പ്പെ​ടെ മ​ാലി​ന്യ നി​ക്ഷേ​പ​ത്തി​നു സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്ക് ഒ​രു ത​ട​സ​വു​മി​ല്ല. ഹ​രി​ത​കാ​ന്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ വാ​ർ​ഡു​ക​ളി​ലെ വീ​ടു​ക​ളി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കു​ക​ളി​ൽ കെ​ട്ടി റോ​ഡ​രി​കു​ക​ളി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​യി കൊ​ണ്ടു​പോ​യി ഇ​ടാ​ൻ ഒ​രു കേ​ന്ദ്ര​മി​ല്ലാ​ത്ത​തും പ​ദ്ധ​തി​യി​ല്ലാ​ത്ത​തും പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു.