നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് ഇ​ര​ട്ട​ക്കി​രീ​ടം
Sunday, November 28, 2021 12:27 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്തു ന​ട​ന്ന ജി​ല്ലാ ജൂ​ണി​യ​ർ നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​ണ്‍,പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യ​കി​രീ​ട​മ​ണി​ഞ്ഞു. ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ്മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ​യും (സ്കോ​ർ:28-24) പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ​യും (സ്കോ​ർ:28-5) ഫൈ​ന​ലി​ൽ തോ​ൽ​പ്പി​ച്ചാ​ണ് പ​രി​യാ​പു​രം കി​രീ​ടം ചൂ​ടി​യ​ത്.
സാ​ജ​ൻ കെ.​സ​ന്തോ​ഷ് (ക്യാ​പ്റ്റ​ൻ),കെ​വി​ൻ എ.​ഷാ​ജി,അ​ല​ൻ​ദേ​വ​സ്യ, കെ.​പി.​അ​ഭി​ജി​ത്ത്,ടി.​ശി​വ​ദാ​സ​ൻ, അ​മ​ൽ​ജോ​സ്, കൃ​ഷ്ണ​ദ​ത്ത​ൻ, പി.​ബി.​കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ആ​ഷ്ലി വി​നോ​ജ് (ക്യാ​പ്റ്റ​ൻ), ആ​ദി​ത്യ ചെ​ന്പ​യി​ൽ, അ​ന്ന ജോ​മി,ജോ​സ്മ​രി​യ ജോ​ഷി, റി​ങ്കു ആ​ന്‍റണി,എ​ലി​സ​ബ​ത്ത് ജോ​സ​ഫ്,ട്രീ​സ ജോ​സ് എ​ന്നി​വ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സി​നാ​യി ജ​ഴ്സി​യ​ണി​ഞ്ഞു.​കെഎ​സ്.സി​ബി, ജ​സ്റ്റി​ൻ ​ജോ​സ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ. പ​രി​യാ​പു​രം സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ പു​ര​യി​ട​ത്തി​ൽ ചാ​ന്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​ലാ​ൽ താ​പ്പി, ട്ര​ഷ​റ​ർ പി.​കെ.​രാ​ജേ​ഷ്, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ,കെ.​എ​സ്. സി​ബി, ഷ​റ​ഫ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ഷ​ഹ​ർ​ബാ​ൻ,ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അം​ഗം വി​ൻ​സി അ​നി​ൽ,ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​നി​ൽ പു​ലി​പ്ര എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.