എ​ട​ക്ക​ര ബൈപാസിൽ വ​ൻ​മാ​ലി​ന്യ​നി​ക്ഷേ​പം
Sunday, November 28, 2021 12:25 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ബൈ​പാ​സ് റോ​ഡി​നോ​ട് ചേ​ർ​ന്നു വ​ൻ മാ​ലി​ന്യ​ക്കൂ​ന്പാ​രം. ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങി​യ​ത് മു​ത​ൽ ടൗ​ണി​ലെ ചി​ല വ്യാ​പാ​രി​ക​ളാ​ണ് ടൗ​ണി​ലെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ പി​ന്നി​ൽ​കൂ​ടി ക​ട​ന്നു​പോ​കു​ന്ന ബൈ​പാസ് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത്. അ​ഴു​കി നാ​റാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് മാ​ലി​ന്യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യു​ന്ന​ത്.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ക​ബീ​ർ പ​നോ​ളി, ധ​ന​ഞ്ജ​യ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് വി​വ​രം ന​ൽ​കി. സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​റു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നു തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ ആ​രം​ഭി​ച്ചു. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, പ​ച്ച​ക്ക​റി വേ​യ്സ്റ്റ് എ​ന്നി​വ​യ​ട​ക്കം ടൗ​ണി​ലെ നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ദു​ർ​ഗ​ന്ധം​മൂ​ലം മാ​റ്റാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​ട്ടു​ണ്ട്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.