നി​ല​ന്പൂ​ർ സ്റ്റേ​ഡി​യം എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Sunday, October 24, 2021 12:28 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ മി​ക​ച്ച സ്റ്റേ​ഡി​യ​ങ്ങ​ളി​ലൊ​ന്നാ​യ നി​ല​ന്പൂ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​ൻ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. നി​ല​ന്പൂ​ർ സ്റ്റേ​ഡി​യം ജ​നു​വ​രി​യോ​ടെ തു​റ​ന്നു കൊ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
മ​ഴ​യും കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ബാ​ധി​ച്ച​തി​നാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കാ​ല​താ​മ​സം നേ​രി​ട്ടു. ജ​നു​വ​രി​ക്ക് മു​ന്പാ​യി പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 9.30 തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പി.​വി.അ​ൻ​വ​ർ എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.
2016-2017 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ല​ന്പൂ​രി​ൽ മി​നി സ്റ്റേ​ഡി​യം കോം​പ്ല​ക്സ് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. നി​ല​ന്പൂ​ർ മാ​ന​വേ​ദ​ൻ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ അ​ഞ്ചേ​ക്ക​ർ സ്ഥ​ല​ത്താ​ണ് 18.26 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് സ്റ്റേ​ഡി​യം നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കു​ക. മൂ​ന്നു ഘ​ട്ട​മാ​യു​ള്ള പ്ര​വൃ​ത്തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.
‘ഫി​ഫ’ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള ഫു​ട്ബോ​ൾ മൈ​താ​നം, അ​മി​നി​റ്റി സെ​ന്‍റർ, വി​ഐ​പി പ​വ​ലി​യ​ൻ, 400 മീ​റ്റ​ർ ട്രാ​ക്ക് എ​ന്നി​വ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 400 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മൈ​താ​ന​വും സി​ന്ത​റ്റി​ക് ട്രാ​ക്കു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
ഇ​തു പു​രോ​ഗ​മി​ച്ചു വ​രു​ന്നു. മൂ​ന്നാം ഘ​ട്ട​ത്തി​ൽ 25 മീ​റ്റ​ർ പ​രി​ശീ​ല​ന നീ​ന്ത​ൽ​കു​ള​വും മ​ൾ​ട്ടി പ​ർ​പ്പ​സ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും നി​ർ​മി​ക്കും. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ കാ​യി​ക പ്രേ​മി​ക​ളു​ടെ ദീ​ർ​ഘ​നാ​ള​ത്തെ സ്വ​പ്ന​ത്തി​ന്‍റെ സാ​ക്ഷാ​ത്കാ​ര​മാ​ണ് ജ​നു​വ​രി​യി​ൽ സ്റ്റേ​ഡി​യം സ​ജ്ജ​മാ​കു​ന്ന​തോ​ടെ യ​ഥാ​ർ​ഥ്യ​മാ​വു​ക.