പി.​വി.അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി
Sunday, October 24, 2021 12:28 AM IST
നി​ല​ന്പൂ​ർ: എ​ൽ​ഡി​എ​ഫി​നെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു അ​നി​വാ​ര്യ​മാ​ണെ​ന്നു പി.​വി.അ​ൻ​വ​ർ എം​എ​ൽ​എ. നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്നി​ലെ എ​ൻ​സി​പി നി​ല​ന്പൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ൽ​കി​യ സീ​ക​ര​ണ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ഉ​ൾ​പ്പെ​ടെ ഇ​ട​തു​പ​ക്ഷ​ത്തെ മു​ഴു​വ​ൻ ക​ക്ഷി​ക​ളെ​യും ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി എ​ന്നീ ഫാ​സി​സ്റ്റ് ക​ക്ഷി​ക​ളി​ൽ നി​ന്നു രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നേ ക​ഴി​യൂ​വെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. എ​ൻ​സി​പി നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ​രു​ന്ത​ൻ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​സി​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​വി. അ​ജ്മ​ൽ, സം​സ്ഥാ​ന സ​മി​തി അം​ഗം അ​ഡ്വ. ടി.​പി.മോഹൻദാസ്, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി. തോ​മ​സ്, ആ​ർ. പാ​ർ​ഥ​സാ​ര​ഥി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​സി​പി​ക്കും പോ​ഷ​ക സം​ഘ​ട​ന​ക​ൾ​ക്കും വേ​ണ്ടി ഭാ​ര​വാ​ഹി​ക​ൾ എം​എ​ൽ​എ​യെ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി.