സി​ബി​എ​സ്ഇ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ന​വം​ബ​റി​ൽ
Sunday, October 24, 2021 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ‘ലി​ങ്ക്വ ഫാ​ന്‍​റ’ ന​വം​ബ​ർ 13 നു ​മ​ഞ്ചേ​രി ബെ​ഞ്ച്മാ​ർ​ക്സ് ഇ​ന്‍​റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ത്തും. കു​ട്ടി​ക​ളി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ പ​രി​ജ്ഞാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സി​ബി​എ​സ്ഇ നി​ഷ്ക​ർ​ഷി​ച്ച ആ​ധു​നി​ക ഇം​ഗ്ലീ​ഷ് ഭാ​ഷാ പാ​ഠ്യ​പ​ദ്ധ​തി വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ത്തി​ക്കു​ക​യു​മാ​ണ് ഫെ​സ്റ്റി​ന്‍റെ ല​ക്ഷ്യം. ഫെ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നു ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ർ​ക്കു ബെ​ഞ്ച്മാ​ർ​ക്സ് സ്കൂ​ളി​ൽ പ​ഠ​ന​ശി​ബി​രം ന​ട​ത്തി. അ​ഖി​ലേ​ന്ത്യാ പ്രൈ​വ​റ്റ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൾ​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു സ​ഹോ​ദ​യ പ്ര​സി​ഡന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ
നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തി​രി​ച്ചു ഓ​രോ​യി​ന​ങ്ങ​ൾ​ക്കും ഓ​ണ്‍​ലൈ​ൻ ലി​ങ്കു​ക​ൾ ന​ൽ​കി അ​ത​ത് സ്കൂ​ളു​ക​ളി​ൽ നി​ന്നു കു​ട്ടി​ക​ൾ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്ക​ണം. ആ​ർ​ട്ട് ഓ​ഫ് സ്റ്റോ​റി ടെ​ല്ലിം​ഗ്, ആ​ങ്ക​റിം​ഗ്, കോ​റ​ൽ റീ​ഡിം​ഗ്, ന്യൂ​സ് റൈ​റ്റിം​ഗ്, ഇം​ഗ്ലീ​ഷ് സ്കി​റ്റ്, മാ​സ്ക്ക്ട് ഇ​ന്‍റ​ർ​വ്യൂ, ഇം​ഗ്ലീ​ഷ് ഷോ​ർ​ട്ട്് ഫി​ലിം തു​ട​ങ്ങി​യ​വ​യാ​ണ് മ​ത്സ​ര​യി​ന​ങ്ങ​ൾ. ജി​ല്ല​യി​ലെ സ​ഹോ​ദ​യ അം​ഗ​ങ്ങ​ളാ​യ 62 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു 1500 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും സ്കൂ​ൾ മാ​നേ​ജിം​ഗ്് ട്ര​സ്റ്റി സി.​സി ഉ​സ്മാ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റുക​ൾ വി​ത​ര​ണം ചെ​യ്തു .
സ​ഹോ​ദ​യ ട്ര​ഷ​റ​ർ പി. ​നി​സ​ർ​ഖാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ജൗ​ഹ​ർ, സു​ഭാ​ഷ് പു​ളി​ക്ക​ൽ, ക​ണ്‍​വീ​ന​ർ ടി​ന ഖ​ലീം, ധ​ന്യ അ​രു​ണ്‍, ശി​ല്പ ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.