ചി​കി​ത്സാ ധ​ന​സ​ഹാ​യ​ത്തി​നു ബി​രി​യാ​ണി ച​ല​ഞ്ച്
Sunday, October 24, 2021 12:27 AM IST
ക​രു​വാ​ര​കു​ണ്ട്: കൃ​ഷി​യി​ട​ത്തി​ലെ കാ​ട് വെ​ട്ടു​ന്ന​തി​നി​ടെ മെ​ഷീ​ന്‍റെ ബ്ലേ​ഡ് ത​ല​യി​ൽ ത​റ​ച്ചു ഗു​രു​ത​ര പ​രി​ക്കേ​റ്റ ക​രു​വാ​ര​ക്കു​ണ്ട് മ​ഞ്ഞ​ൾ​പ്പാ​റ​യി​ലെ പാ​നോ​ളി ന​ജ്മു​ദീ​ന്‍റെ ചി​കി​ൽ​സ​യ്ക്ക് തു​ക ക​ണ്ടെ​ത്താ​ൻ ബി​രി​യാ​ണി വി​ൽ​പ്പ​ന ന​ട​ത്തി കോ​ണ്‍​ഗ്ര​സ് രാ​ഹു​ൽ ഗാ​ന്ധി റ​സ്ക്യൂ ഫോ​ഴ്സ് (ആ​ർ​ജി​ആ​ർ​എ​ഫ്) പ്ര​വ​ർ​ത്ത​ക​ർ. 3500 പേ​ർ​ക്കു​ള്ള ബി​രി​യാ​ണി​യാ​ണ് മ​ഞ്ഞ​ൾ​പ്പാ​റ​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ആ​ർ​ജി​ആ​ർ​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു ത​യാ​റാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്.
നേ​ര​ത്തെ ന​ട​ത്തി​യ കാ​ന്പ​യി​നി​ലൂ​ടെ 3500 പൊ​തി ബി​രി​യാ​ണി​ക്കാ​ണ് ഓ​ർ​ഡ​ർ ല​ഭി​ച്ച​ത്. ഓ​ർ​ഡ​റു​ക​ൾ​ക്കു പു​റ​മെ ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദു​രി​താ​ശ്യാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു സൗ​ജ​ന്യ​മാ​യും ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി. കോ​ണ്‍​ഗ്ര​സ് കാ​ളി​കാ​വ് ബ്ലോ​ക്ക് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ ബി​രി​യാ​ണി ച​ല​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ന​വാ​സ് ബാ​ബു, കെ.​ജി​നേ​ഷ്, ടി.​ആ​ഷി​ഖ്, ടി. ​അ​ന​സ്, പി.​ലു​ക്മാ​ൻ, പി.​സ​ലാം, ആ​ർ​ജി​ആ​ർ​എ​ഫ് ക്യാ​പ്റ്റ​ൻ റി​യാ​സ് കൈ​പ്പു​ള്ളി, വി.​നി​സാം, ടി. ​ഷൈ​ജു, പി.​കെ.​റാ​ഷി​ദ്, സൈ​ഫു​ദീ​ൻ പു​ത്ത​ന​ഴി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.