ഐ​എ​ൻ​ടി​യു​സി നേ​തൃ​സം​ഗ​മം നാ​ളെ മ​ഞ്ചേ​രി​യി​ൽ
Sunday, October 24, 2021 12:27 AM IST
മ​ഞ്ചേ​രി: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ നേ​തൃ​സം​ഗ​മം നാ​ളെ മ​ഞ്ചേ​രി ഇ​ന്ത്യ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ന​ട​ക്കു​ന്ന സം​ഗ​മം മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കും. എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഡി​സി​സി ജി​ല്ലാ പ്ര​സി​ഡന്‍റ് വി.​എ​സ് ജോ​യി, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ആ​ലി​പ്പ​റ്റ ജ​മീ​ല എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കും.
ഇ​തു സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ​ൻ.​എ ക​രീം, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഗോ​പീ​കൃ​ഷ്ണ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി ഫി​റോ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി ഹ​സ​ൻ പു​ല്ല​ങ്കോ​ട്, അ​സൈ​നാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.