ഇ​ന്ത്യ​യെ തൊ​ട്ട​റി​യാ​ൻ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് സ​ക്കീ​റും ജാ​ഫ​റും
Sunday, October 24, 2021 12:27 AM IST
മ​ങ്ക​ട:​ഇ​ന്ത്യ​യു​ടെ വൈി​ധ്യ​ത്തെ നേ​രി​ൽ കാ​ണാ​ൻ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് മ​ങ്ക​ട സ്വ​ദേ​ശി​ക​ളും ബ​ന്ധു​ക്ക​ളു​മാ​യ സ​ക്കീ​റും ജാ​ഫ​റും. തെ​ന്നി​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ പി​ന്നി​ട്ട് ഉ​ത്ത​രേ​ന്ത്യ​ൻ മ​ണ്ണി​ലൂ​ടെ ഇ​പ്പോ​ൾ ഇ​വ​രു​ടെ യാ​ത്ര കാ​ഷ്മീ​രി​ലെ​ത്തി​യി​രി​ക്കു​ന്നു.

മ​ങ്ക​ട ക​ള​ത്തി​ൽ സ​ക്കീ​റും ബ​ന്ധു​വാ​യ തി​രൂ​ർ​ക്കാ​ട് കാ​ട​ൻ​തൊ​ടി ജാ​ഫ​റും ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​ണ് നാ​ട്ടി​ൽ നി​ന്നു ബൈ​ക്കി​ൽ യാ​ത്ര തി​രി​ച്ച​ത്.

ബൈ​ക്ക് യാ​ത്ര ന​ട​ത്തു​ന്ന​വ​രു​ടെ സ​ഞ്ചാ​ര ക​ഥ​ക​ളും വ്ളോ​ഗു​ക​ളും ക​ണ്ടാ​ണ് ഇ​വ​ർ​ക്കും യാ​ത്ര​ക്കു​ള്ള ആ​വേ​ശ​മു​ണ്ടാ​യ​ത്.​ബാം​ഗ്ലൂ​ർ,ഹൈ​ദ​രാ​ബാ​ദ്,നാ​ഗ്പൂ​ർ,ആ​ഗ്ര,ഡ​ൽ​ഹി,അ​മൃ​ത്സ​ർ, ശ്രീ​ന​ഗ​ർ, കാ​ർ​ഗി​ൽ, ലേ​ഹ്, മ​ണാ​ലി, ഹ​രി​ദ്വാ​ർ തു​ട​ങ്ങി ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ൾ ഇ​തി​ന​കം പി​ന്നി​ട്ടു.

നാ​ഗ്പൂ​രി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ, അ​മ​രാ​വ​തി​യി​ലെ ഓ​റ​ഞ്ച് തോ​ട്ടം, ആ​ഗ്ര, താ​ജ്മ​ഹ​ൽ, ആ​ഗ്ര ഫോ​ർ​ട്ട്, ഫ​ത്തേ​പ്പൂ​ർ സി​ക്രി, പാ​ർ​ല​മെ​ന്‍റ്, രാ​ഷ്ട്ര​പ​തി ഭ​വ​ൻ, ഇ​ന്ത്യ ഗേ​റ്റ്, ഹു​മ​യൂ​ണ്‍ സ്മാ​ര​കം, ലോ​ട്ട​സ് ടെ​ന്പി​ൾ, ചാ​ന്ദ്നി ചൗ​ക്ക്, ഡ​ൽ​ഹി ജു​മാ​മ​സ്ജി​ദ്, ചെ​ങ്കോ​ട്ട, കു​ത്തു​ബ് മി​നാ​ർ, പ​ഞ്ചാ​ബി​ലെ സു​വ​ർ​ണ​ക്ഷേ​ത്രം, ജാ​ലി​യ​ൻ വാ​ലാ ബാ​ഗ്, വാ​ഗ അ​തി​ർ​ത്തി തു​ട​ങ്ങി പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജ​യ്പൂ​ർ, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ, പൂ​ണെ, ഗോ​വ വ​ഴി തി​രി​കെ വ​രാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.