വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച: ഷാ​ജി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി
Sunday, October 24, 2021 12:27 AM IST
തേ​ഞ്ഞി​പ്പ​ലം : വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന​വ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് കാ​ക്ക ഷാ​ജി​യെ​യാ​ണ് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് ഇ​ന്ന​ലെ രാ​വി​ലെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 30ന് ​എ​ണ്ണ​ക്കാ​ട്ട് കു​ഞ്ഞി​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്നി​രു​ന്ന​ത്.
ഇ​വ​രു​ടെ മ​രു​മ​ക​ളു​ടെ നാ​ലു പ​വ​ന്‍റെ പാ​ദ​സ​ര​വും കു​ഞ്ഞി​ന്‍റെ ര​ണ്ട​ര പ​വ​ന്‍റെ കൈ​വ​ള​യും പ്ര​തി ക​വ​രു​ക​യാ​യി​രു​ന്നു. തു​റ​ന്നി​ട്ട ജ​ന​ലി​ലി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തി​ലൂ​ടെ താ​ഴ്ഭാ​ഗത്തെ ജ​ന​ൽ​പാ​ളി തു​റ​ന്നു മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം താ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഷാ​ജി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് തേ​ഞ്ഞി​പ്പ​ല​ത്തെ ആ​ഭ​ര​ണ ക​വ​ർ​ച്ച​യ​ക്ക് പി​ന്നി​ൽ ഇ​യാ​ളാ​ണെ​ന്നു പോ​ലീ​സി​നു വ്യ​ക്ത​മാ​യ​ത്.
വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​യെ തി​രി​ച്ച​റി​യ​നാ​യി. തേ​ഞ്ഞി​പ്പ​ലം എ​സ്ഐ വാ​രി​ജാ​ക്ഷ​ൻ ചോ​ല​യി​ലി​നൊ​പ്പം സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ജേ​ഷ് ചെ​ന​ക്ക​ൽ, സി.​ബി​ജു, എം.​റ​ഫീ​ഖ്, ഹോം ​ഗാ​ർ​ഡ് പി.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും തെ​ളി​വെ​ടു​പ്പി​ലു​ണ്ടാ​യി​രു​ന്നു. മ​ല​പ്പു​റം, തൃ​ശൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ജ​ന​ലി​നു​ള്ളി​ലൂ​ടെ മോ​ഷ​ണം ന​ട​ത്തി പി​ടി​യി​ലാ​യി ജയി​ലി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി ര​ണ്ടു മാ​സ​ത്തി​നു ശേ​ഷം ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി വീ​ണ്ടും മോ​ഷ​ണം തു​ട​ര​വെ​യാ​ണ് താ​നൂ​ർ പോ​ലീ​സ് ഷാ​ജി​യെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്.


(പ​ടം,. മോ​ഷ​ണം)

ഷാ​ജി​യു​മാ​യി തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു.