ഡ​യാ​ലി​സി​സ് സെ​ന്‍ററി​നു തു​ക കൈ​മാ​റി
Saturday, October 23, 2021 12:52 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കോ​ട്ടേ​പാ​ടം ഡ​യാ​ലി​സി​സ് സെ​ന്‍ററി​നു പ​ഞ്ചാ​യ​ത്തു​ത​ല സ​പ്പോ​ർ​ട്ടിം​ഗ്് ക​മ്മി​റ്റി ര​ണ്ടു ല​ക്ഷം രൂ​പ കൈ​മാ​റി. സ​പ്പോ​ട്ടിം​ഗ്് ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​ൻ, ക​ണ്‍​വീ​ന​ർ അ​ബ്ദു​ൾ​ഹ​ക്കീം ച​ങ്ക​ര​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ലാ​ൽ പ​ര​മേ​ശ്വ​റി​ന് കൈ​മാ​റി​യ​ത്. സൗ​ജ​ന്യ ഡ​യാ​ലി​സി​സ് സെ​ന്‍ററി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ർ​ഷ​ത്തി​ൽ ര​ണ്ടു ല​ക്ഷം രൂ​പ അ​ത​ത് പ​ഞ്ചാ​യ​ത്ത് സ​പ്പോ​ർ​ട്ടിം​ഗ്് ക​മ്മി​റ്റി​ക​ൾ ന​ൽ​ക​ണ​മെ​ന്ന മു​ൻ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് 2021 വ​ർ​ഷ​ത്തെ വി​ഹി​ത​മാ​യ ര​ണ്ടു ല​ക്ഷം കൈ​മാ​റി​യ​ത്. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ മൂ​ന്നു വ​ർ​ഷം മു​ന്പാ​രം​ഭി​ച്ച ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ പ്ര​തി​ദി​നം മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യി 90 പേ​ർ​ക്കു ഡ​യാ​ലി​സി​സ് ചെ​യ്യാ​ൻ സം​വി​ധാ​ന​മു​ണ്ട്. ച​ട​ങ്ങി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​ആ​ർ ജ​യ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ന​ബ മാ​ന്പ​ള്ളി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ര​തീ​ഷ്, ടി.​പി റീ​ന, എം.​കെ ന​ജ്മു​ന്നി​സ, വി​നോ​ദ്, വി.​പി.പു​രു​ഷോ​ത്ത​മ​ൻ, വ്യാ​പാ​രി നേ​താ​ക്ക​ളാ​യ ജെ​യിം​സ് വ​ർ​ക്കി, പി. ​മ​ധു, പ​റ​ന്പി​ൽ ബാ​വ, തോ​ട്ട​ക്ക​ര ഷൗ​ക്ക​ത്ത്, മാ​ന്പ​ള്ളി സ​ലീം, മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.