പീ​ഡ​ന​ക്കേ​സി​ൽ ഒ​ന്നാം പ്ര​തി​യെ സ​ഹാ​യി​ച്ച​വ​ർ​ക്കും ജാ​മ്യ​മി​ല്ല
Saturday, October 23, 2021 12:51 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നു കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ബാ​ലി​ക​യെ മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ സ​ഹാ​യി​ച്ച​തി​നു അ​റ​സ്റ്റി​ലാ​യ ര​ണ്ടു യു​വാ​ക്ക​ളു​ടെ​യും ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി.
മ​ഞ്ചേ​രി സ​ബ്ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ര​ണ്ടാം പ്ര​തി കു​ഴി​മ​ണ്ണ ആ​ക്ക​പ്പ​റ​ന്പ് ക​ടു​ങ്ങ​ല്ലൂ​ർ ക​ണ്ണാ​ടി​പ്പ​റ​ന്പ് കെ.​ടി ന​വാ​സ് ഷ​രീ​ഫ് (21), മൂ​ന്നാം പ്ര​തി കാ​വ​നൂ​ർ താ​ഴ​ത്തു​വീ​ട്ടി​ൽ കെ.​എം മു​ഹ​മ്മ​ദ് എ​ന്ന സി​നാ​ൻ (22) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്.
കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​നും ര​ണ്ട്, മൂ​ന്ന് പ്ര​തി​ക​ളെ 12നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.