ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളിൽ കഴിയുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്
Saturday, October 23, 2021 12:51 AM IST
ക​രു​വാ​ര​കു​ണ്ട്: ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യ്ക്കു മു​ന്നി​ൽ ദു​രി​ത​ങ്ങ​ളു​ടെ കെ​ട്ട​ഴി​ച്ച് ആ​ർ​ത്ത​ല​ക്കു​ന്ന് കോ​ള​നി​വാ​സി​ക​ൾ. മ​ഴ ക​ന​ക്കു​ന്പോ​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ക​യ​ല്ലാ​തെ ത​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് കോ​ള​നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.
മ​ഴ ശ​ക്തി​യാ​ർ​ജി​ച്ച​തി​നെ തു​ട​ർ​ന്നു ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ആ​ർ​ത്ത​ല​ക്കു​ന്നി​ലെ 19 വീ​ടു​ക​ളി​ൽ നി​ന്നാ​യി 66 പേ​രെ ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു മാ​റ്റി​യ​ത്.
ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ങ്ങ​ളി​ലും മ​ഴ ക​ന​ത്താ​ൽ സ്ഥി​രം ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു മാ​റ്റ​പ്പെ​ടു​ന്ന​വ​രാ​ണി​വ​ർ. നാ​ൽ​പ്പ​ത് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു മു​ത​ൽ 95 വ​യ​സു​ള്ള​വ​ർ വ​രെ ഇ​ക്കു​ട്ട​ത്തി​ലു​ണ്ട്.
വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന കു​ന്നാ​ണ് ആ​ർ​ത്ത​ല​ക്കു​ന്ന്. സാ​മാ​ന്യം ഭേ​ദ​പ്പെ​ട്ട മ​ഴ​യു​ണ്ടാ​യാ​ൽ ത​ന്നെ ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ൽ പ​തി​വാ​ണ്.
ഇ​ക്കാ​ര​ണം കൊ​ണ്ടു ത​ന്നെ കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്കു പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നാ​ണ് കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ഈ ​ആ​വ​ശ്യ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യ്ക്ക് മു​ന്പാ​കെ ഇ​വ​ർ അ​വ​ത​രി​പ്പി​ച്ച​ത്.
അ​പ​ക​ടം മു​ന്നി​ൽ ക​ണ്ടു​ള്ള താ​ൽ​ക്കാ​ലി​ക മാ​റ്റ​മ​ല്ല, മ​റി​ച്ച് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് ത​ങ്ങ​ൾ​ക്കു ഭൂ​മി​യും വീ​ടും ന​ൽ​കി പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നു എം​എ​ൽ​എ​യോ​ട് കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​ള​നി​ക്കാ​ർ നേ​രി​ടു​ന്ന​തു വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണെ​ന്നും ഇ​വ​ർ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യം റ​വ​ന്യൂ മ​ന്ത്രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.