സൗ​ജ​ന്യ കൃ​ത്രി​മ കാ​ൽ പ​ദ്ധ​തി​യു​മാ​യി കിം​സ് അ​ൽ​ശി​ഫ
Saturday, October 23, 2021 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും പ​രി​ക്കേ​റ്റു കാ​ൽ ന​ഷ്ട​മാ​യ രോ​ഗി​ക​ൾ​ക്കു പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ​യും പീ​പ്പി​ൾ​സ് ട്രീ ​എ​ൻ​ജി​ഒ​യും സം​യു​ക്ത​മാ​യി സൗ​ജ​ന്യ ജ​യ്പൂ​ർ ഫൂ​ട്ട് (കൃ​ത്രി​മ കാ​ൽ) വ​ച്ചു കൊ​ടു​ക്കു​ന്നു. കിം​സ് അ​ൽ​ശി​ഫ ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍​റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
30, 31 തി​യ​തി​ക​ളി​ലെ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ കൃ​ത്രി​മ കാ​ൽ ന​ൽ​കു​മെ​ന്നു വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​പി. ഉ​ണ്ണീ​ൻ, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ കെ.​സി പ്രി​യ​ൻ, ഫി​സി​യാ​ട്രി​സ്റ്റ് ഡോ. ​എം.​സി ഹാ​ഫി​സ് റ​ഹ്മാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ക്യാ​ന്പി​ൽ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യ​ണം. ഫോ​ണ്‍: 9446552567, 8281280754.