ജി​ല്ല​യി​ൽ 517 പേ​ർ​ക്കു കോ​വി​ഡ്
Saturday, October 23, 2021 12:51 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 517 പേ​ർ​ക്കു കോ​വി​ഡ്19 വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 6.63 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
556 പേ​ർ വി​ദ​ഗ്ധ പ​രി​ച​ര​ണ​ത്തി​നു ശേ​ഷം വൈ​റ​സ് വി​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 5,56,286 പേ​രാ​യി. രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു 504 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
എ​ട്ടു പേ​ർ​ക്കു വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ൾ​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ മൂ​ന്നു പേ​ർ​ക്കും വൈ​റ​സ്ബാ​ധ തി​രി​ച്ച​റി​ഞ്ഞു. 21,314 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 5,379 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​വ​രി​ൽ 514 പേ​ർ കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ലും 12 പേ​ർ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളി​ലും 40 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളി​ലു​മാ​ണ്.
ത​ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെന്‍ററു​ക​ളി​ൽ ആ​രും നി​രീ​ക്ഷ​ണ​ത്തി​ലി​ല്ല.
ശേ​ഷി​ക്കു​ന്ന കോ​വി​ഡ് ബാ​ധി​ത​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്ത പ്ര​തി​രോ​ധ വാ​ക്സി​നു​ക​ളു​ടെ എ​ണ്ണം 39.21 ല​ക്ഷം ക​വി​ഞ്ഞു.
ഇ​തു​വ​രെ 39,21,022 ല​ക്ഷം ഡോ​സ് വാ​ക്സി​നു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.