‘ക്രി​യ’ പ​ദ്ധ​തി: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി
Saturday, October 23, 2021 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ ‘ക്രി​യ’​യു​ടെ ഭാ​ഗ​മാ​യി എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തി. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 13 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ന്ന​ത്. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 950 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 200 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൻ​എം​എം​എ​സ് സ്കോ​ള​ർ​ഷി​പ്പ് ല​ഭി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര പ​രീ​ക്ഷ​ക്ക് പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കും.
കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള സ്കോ​ള​ർ​ഷി​പ്പാ​ണി​ത്. സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​തി​മാ​സം 1000 രൂ​പ വീ​തം നാ​ലു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ല​ഭി​ക്കു​ന്ന സ്കോ​ള​ർ​ഷി​പ്പാ​ണി​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ കു​ട്ടി​ക​ൾ​ക്ക് എ​ൻ​എം​എം​എ​സ് സ്കോ​ള​ർ​ഷി​പ്പ് ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നു കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ക്കീ​ർ ക​രി​ങ്ക​ല്ല​ത്താ​ണി പ​റ​ഞ്ഞു. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം ന​വം​ബ​ർ 12ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.