ജി​ല്ല​യി​ൽ 41.42 കോ​ടി​യു​ടെ കൃ​ഷി​നാ​ശം; 2371 ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി ന​ശി​ച്ചു
Saturday, October 23, 2021 12:51 AM IST
മ​ല​പ്പു​റം: പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം ജി​ല്ല​യു​ടെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 41.42 കോ​ടി രൂ​പ​യു​ടെ നാ​ശം സം​ഭ​വി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. 2021 ജ​നു​വ​രി ഒ​ന്നു മു​ത​ൽ 2021 ഒ​ക്ടോ​ബ​ർ 21 വ​രെ​യു​ള്ള കൃ​ഷി​വ​കു​പ്പി​ന്‍റെ ക​ണ​ക്കാ​ണി​ത്. 2371 ഹെ​ക്ട​ർ ഭൂ​മി കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ജി​ല്ല​യി​ലെ 8,604 ക​ർ​ഷ​ക​ർ​ക്കാ​ണ് കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​ത്. നെ​ല്ല്, വാ​ഴ എ​ന്നീ വി​ള​ക​ൾ​ക്കാ​ണ് കൂ​ടു​ത​ലാ​യി വി​ള​നാ​ശം സം​ഭ​വി​ച്ച​ത്. 1552 ഹെ​ക്ട​ർ നെ​ൽ​കൃ​ഷി​യും 102 ഹെ​ക്ട​ർ ഞാ​റ്റ​ടി(​നെ​ല്ല്), കു​ല​ച്ച വാ​ഴ 47 ഹെ​ക്ട​റും, കു​ല​ക്കാ​ത്ത വാ​ഴ 276 ഹെ​ക്ട​റും, 94 ഹെ​ക്ട​ർ പ​ച്ച​ക്ക​റി​യും (പ​ന്ത​ൽ) 92 ഹെ​ക്ട​ർ പ​ച്ച​ക്ക​റി (പ​ന്ത​ലി​ല്ലാ​ത്ത​ത്) 159 ഹെ​ക്ട​ർ മ​ര​ച്ചീ​നി​യു​മാ​ണ് ക​ന​ത്ത മ​ഴ​യി​ലും മ​റ്റു പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളി​ലും ന​ശി​ച്ചി​ട്ടു​ള്ള​ത്. തെ​ങ്ങ്, ക​വു​ങ്ങ്, കു​രു​മു​ള​ക്, ജാ​തി, വെ​റ്റി​ല, റ​ബ​ർ തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കും വി​ള​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
ആ​കെ ബാ​ധി​ച്ച പ്ര​ദേ​ശ​ത്തി​ന്‍റെ 50 ശ​ത​മാ​നം നെ​ൽ​കൃ​ഷി(​മു​ണ്ട​ക​ൻ)​യാ​ണ്. വേ​ങ്ങ​ര, ഇ​രി​ന്പി​ളി​യം, കോ​ട്ട​യ്ക്ക​ൽ, ആ​ലം​കോ​ട്, പെ​രു​ന്പ​ട​പ്പ്, വാ​ഴ​ക്കാ​ട്, പെ​രു​വ​ള​ളൂ​ർ, തി​രൂ​ര​ങ്ങാ​ടി, അ​ങ്ങാ​ടി​പ്പു​റം, ഒ​തു​ക്കു​ങ്ങ​ൽ, മൂ​ന്നി​യൂ​ർ, വ​ള​വ​ന്നൂ​ർ, തി​രു​നാ​വാ​യ, ത​ല​ക്കാ​ട്, മ​ന്പാ​ട്, എ.​ആ​ർ. ന​ഗ​ർ, എ​ട​രി​ക്കോ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി കൃ​ഷി​യി​റ​ക്കി​യ മു​ണ്ട​ക​ൻ നെ​ൽ​കൃ​ഷി​യ്ക്കാ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. യ​ഥാ​ക്ര​മം 250, 190, 148 ഹെ​ക്ട​ർ എ​ന്ന ത​ര​ത്തി​ൽ വേ​ങ്ങ​ര, ഇ​രു​ന്പി​ളി​യം, കോ​ട്ട​യ്ക്ക​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നെ​ൽ​കൃ​ഷി​യ്ക്ക് വി​ള​നാ​ശം സം​ഭ​വി​ച്ച​ത്. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഓ​രോ​ന്നി​ലും ശ​രാ​ശ​രി 20 മു​ത​ൽ 50 ഹെ​ക്ട​ർ വ​രെ നെ​ൽ​കൃ​ഷി​യ്ക്ക് വി​ള​നാ​ശം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഞാ​റ്റ​ടി ന​ശി​ച്ച​തി​ന് പ​ക​രം വി​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും കൂ​ടാ​തെ വി​ശ​ദ​മാ​യ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യ്ക്കു​മു​ള​ള തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഫീ​ൽ​ഡ് പ​രി​ശോ​ധ​ന​യും മ​റ്റു ന​ട​പ​ടി​ക​ളും ഒ​രു മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.